SWISS-TOWER 24/07/2023

Attacked | തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരുക്കേറ്റു; 'തെയ്യ കോലക്കാരന് ഒരു സംഘത്തിന്റെ മർദനം'

 


ADVERTISEMENT

ഇരിട്ടി: (KVARTHA) തില്ലങ്കേരിയിൽ തെയ്യം കെട്ടിയയാളെ ഒരു സംഘം വളഞ്ഞിട്ട് മർദിച്ചതായി പരാതി. കാവിൽ കെട്ടിയാടിയ കൈതച്ചാമുണ്ഡി തെയ്യം കണ്ട് ഭക്തജനങ്ങളുടെ കൂട്ടത്തിൽ നിന്നും പേടിച്ചോടിയ കുട്ടിക്ക് വീണു പരിക്കേറ്റതാണ് ചിലരുടെ പ്രകോപനത്തിന് കാരണമായത്. എന്നാൽ പരാതിയില്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല.

Attacked | തെയ്യത്തെ കണ്ട് പേടിച്ചോടിയ കുട്ടിക്ക് വീണ് പരുക്കേറ്റു; 'തെയ്യ കോലക്കാരന് ഒരു സംഘത്തിന്റെ മർദനം'

 പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് ഒരു സംഘം തല്ലിയത്. ബുധനാഴ്ച വൈകിട്ടാണ് സംഭവം. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യംവരുന്ന ചടങ്ങ്നടന്നിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നതാണ് ആചാരം. അതാണ് കൈവിട്ടുപോയത്. തെയ്യം ഉഗ്രമൂർത്തിയായി അലറി വിളിച്ചപ്പോൾ പേടിച്ചോടിയ ഒരു കുട്ടിക്ക് വീണു പരിക്കേറ്റു. തുടർന്ന് ചിലർ തെയ്യം കെട്ടിയയാളെ കൈകാര്യം ചെയ്യുകയായിരുന്നു.

പൊലീസും ഉത്സവ കമിറ്റിക്കാരും ചേർന്നാണ് തെയ്യം കെട്ടിയ ആളെ രക്ഷപ്പെടുത്തിയത്. അനിഷ്ടസംഭവങ്ങളില്ലാതെ ചടങ്ങ് പൂർത്തിയാക്കാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്. ഇല്ലെങ്കിൽ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകി. വടക്കൻ മലബാറിൽ ഏറെ പ്രചാരമുള്ള കൈതചാമുണ്ഡി തെയ്യം ചുരുക്കം ചില കാവുകളിലാണ് കെട്ടിയാടാറുള്ളത്. സംഭവം ചിലർ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെയുമാണ് പുറം ലോകമറിഞ്ഞത്.

Keywords : News, Malayalam News, Kannur, Theyyam, Kannur,  Video, Viral, Theyyam artist attacked in Kannur 
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia