Kanam Rajendran | നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് എല്‍ഡിഎഫ് നേതൃയോഗത്തില്‍ കാനം രാജേന്ദ്രന്‍; പ്രതികരിക്കാതെ മുഖ്യമന്ത്രി അടക്കമുള്ളവര്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് എല്‍ഡിഎഫ് നേതൃയോഗത്തില്‍ സിപിഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍. തിരുവനന്തപുരം നഗരസഭയുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇത്തരം ഒരു ആവശ്യം ഉയര്‍ത്തിയത്.

താത്കാലിക നിയമനങ്ങളില്‍ സുതാര്യത വേണമെന്നാണ് ആവശ്യം. കരാര്‍ നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്നും സ്ഥിരനിയമനങ്ങള്‍ പി എസ് സി വഴി മാത്രം വേണമെന്നുമുള്ള ആവശ്യമാണ് ഉയര്‍ന്നത്.

Kanam Rajendran | നിയമനങ്ങളില്‍ സുതാര്യത വേണമെന്ന് എല്‍ഡിഎഫ് നേതൃയോഗത്തില്‍ കാനം രാജേന്ദ്രന്‍; പ്രതികരിക്കാതെ മുഖ്യമന്ത്രി അടക്കമുള്ളവര്‍

നിലവില്‍ പല സ്ഥാപനങ്ങളിലേയും നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടിട്ടുണ്ട്. എന്നാല്‍ ഇതില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. അതിനാല്‍ പി എസ് സിക്ക് വിട്ട നിയമനങ്ങള്‍ പൂര്‍ണമായും ആ വഴിക്ക് തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്നും താത്കാലിക നിയമനങ്ങള്‍ പൂര്‍ണമായും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സുതാര്യമായി നടത്തണമെന്നും കാനം ആവശ്യപ്പെട്ടു.

കാനത്തിന്റെ ഈ അഭിപ്രായത്തോട് യോഗത്തില്‍ മറ്റു ഘടകകക്ഷികളോ മുഖ്യമന്ത്രിയടക്കമുള്ള മറ്റുള്ളവരോ പ്രതികരിച്ചില്ല. ഇക്കാര്യം വികസന രേഖയുടെ ഭാഗമാക്കി ഉള്‍പെടുത്താമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അറിയിച്ചു.

Keywords: There should be transparency in appointments says Kanam Rajendran, Thiruvananthapuram, News, Politics, PSC, Meeting, Chief Minister, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia