SWISS-TOWER 24/07/2023

കണ്ണൂരില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ചയെന്ന് പരാതി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 23.11.2019) രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശനത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ചയെന്ന് പരാതി. ഇതേതുടര്‍ന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് റിപ്പോര്‍ട്ട് തേടി.

കലക്ടറുടെ നിര്‍ദേശപ്രകാരം പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വി വി ഐ പി ചുമതലയുള്ള രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് ആരോപണം. വിമാനത്താവള സുരക്ഷാ ജീവനക്കാര്‍ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്തെത്തിയെന്നു ചിത്രങ്ങളില്‍നിന്നും വ്യക്തമായിട്ടുണ്ട്.

ജില്ലാ കലക്ടര്‍ ടി വി സുഭാഷ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യം വ്യക്തമായതോടെ വിശദമായ തുടര്‍പരിശോധന നടത്തേണ്ടിവരുമെന്നാണ് സൂചന. കിയാല്‍ ജീവനക്കാരായ രണ്ടുപേര്‍ അനുമതിയില്ലാതെ രാഷ്ട്രപതിയുടെ തൊട്ടടുത്ത് നില്‍ക്കുന്നതിന്റെ ചിത്രമുള്‍പ്പെടെ കണ്ണൂര്‍ കലക്ടര്‍ക്ക് ലഭിച്ച കത്തിനെ തുടര്‍ന്ന് നടത്തിയ പ്രാഥമിക പരിശോധനയിലാണ് സുരക്ഷാ വീഴ്ച കണ്ടെത്തിയത്.

ഇതേത്തുടര്‍ന്ന് സി സി ടി വി ദൃശ്യങ്ങളടക്കം പരിശോധിച്ച് ജില്ലാ കലക്ടര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സുരക്ഷാ വീഴ്ച വ്യക്തമായത്.

കണ്ണൂരില്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തില്‍ സുരക്ഷാ വീഴ്ചയെന്ന് പരാതി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur Airport, President, Visit, District Collector, Report, Police, CCTV, There is a complaint that the Security lapse in Kannur during President's visit
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia