Arrested | 'സൂപര്‍ മാര്‍കറ്റില്‍ മോഷണം'; 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

തലശേരി: (www.kvartha.com) നഗരത്തില്‍ മോളുകളും ഷോപിങ് കോംപ്ലക്‌സുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ പിടിയിലായതായി പൊലീസ് പറഞ്ഞു. മഹാരാഷ്ട്ര സ്വദേശികളായ ജീത്തു ഡി കേശാനി, ഗിരീഷ് ജി ലാസ് എന്നിവരെയാണ് തലശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

Arrested | 'സൂപര്‍ മാര്‍കറ്റില്‍ മോഷണം'; 2 പേര്‍ അറസ്റ്റില്‍

'ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഡൗണ്‍ ടൗണ്‍ മോളില്‍ പ്രവര്‍ത്തിക്കുന്ന സൂപര്‍ മാര്‍കറ്റില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേനയാണ് ഇവര്‍ എത്തിയത്. ഇവര്‍ സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടയിലാണ് ജീവനക്കാരുടെ പിടിയിലാകുന്നത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവര്‍ രക്ഷപ്പെട്ടു. പല സ്ഥലങ്ങളിലും ഇതേ രീതിയില്‍ മോഷണം നടത്തുന്ന സംഘത്തില്‍പ്പെടവരാണ് ഇവർ', പൊലീസ് പറഞ്ഞു. ഇരുവരേയും തലശേരി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Keywords: Thalassery,Kerala, News, Arrest, Theft, Market, Police, Court, Remanded, Top-Headlines,   'Theft in Supermarket'; 2 arrested.
< !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia