മുക്കുപണ്ടം പകരം വച്ച് തിരുവാഭരണം കവര്‍ന്നെന്ന് കേസ്; ക്ഷേത്ര പൂജാരി അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 23.03.2022) എറണാകുളത്ത് ക്ഷേത്രങ്ങളില്‍ മുക്കുപണ്ടം പകരം വച്ച് തിരുവാഭരണം കവര്‍ന്നെന്ന കേസില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. നിരവധി ക്ഷേത്രങ്ങളില്‍ പൂജാരിയായി ജോലി ചെയ്യുന്ന കണ്ണൂര്‍ സ്വദേശി അശ്വിന്‍ ആണ് കൊച്ചിയില്‍ അറസ്റ്റിലായത്. 
Aster mims 04/11/2022

ഇടപ്പള്ളി മാതാരത് ദേവി ക്ഷേത്രത്തിലെ 25 ഗ്രാം വരുന്ന തിരുവാഭരണമാണ് പൂജാരി കവര്‍ന്നത്. തിരുവാഭരണം പണയം വച്ചശേഷം വിഗ്രഹത്തില്‍ മുക്കുപണ്ടം ചാര്‍ത്തിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നാണ് പരാതി. 

മുക്കുപണ്ടം പകരം വച്ച് തിരുവാഭരണം കവര്‍ന്നെന്ന് കേസ്; ക്ഷേത്ര പൂജാരി അറസ്റ്റില്‍


പൂജാരിക്കെതിരെ മറ്റ് മൂന്ന് ക്ഷേത്രം ഭാരവാഹികളും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഉദയംപേരൂര്‍, കാക്കനാട്, വെണ്ണല എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലെ ഭാരവാഹികളാണ് രംഗത്തെത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇയാള്‍ക്കെതിരെ ഐപിസി 408 വകുപ്പ് പ്രകാരം കേസെടുത്തു.

Keywords:  News, Kerala, State, Kochi, Priest, Temple, Case, Arrest, Police, Theft Case Temple priest arrested in Kochi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script