'നഗ്നനായി മോഷണം'; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മധ്യവയസ്‌കൻ അറസ്റ്റിൽ

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) നഗരപ്രദേശങ്ങളില്‍ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് ഒടുവില്‍ പൊലീസ് പിടിയിലായി. തമിഴ്നാട് സ്വദേശിയും വയനാട്ടിൽ താമസക്കാരനുമായ അബ്ദുൽ കബീര്‍ (56) എന്ന വാടർ മീറ്റർ കബീറിനെയാണ് ടൗൺ സ്റ്റേഷൻ പൊലീസ് ഇൻസ്പെക്ടർ പിഎ ബിനു മോഹനൻ, എസിപി രക്തകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. വീണ്ടും മോഷണത്തിനായി ഉച്ചയോടെ കണ്ണൂരിൽ എത്തിയപ്പോഴാണ് കെഎസ്ആർടിസി സ്റ്റേഷനിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
  
'നഗ്നനായി മോഷണം'; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മധ്യവയസ്‌കൻ അറസ്റ്റിൽ

'കഴിഞ്ഞദിവസം പൂര്‍ണനഗ്നനായി മോഷണത്തിന് ഇറങ്ങിയ അബ്ദുൽ കബീറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കണ്ണൂര്‍ ടൗണ്‍ പരിസരം, താഴെ ചൊവ്വ, മേലേ ചൊവ്വ പരിസരങ്ങളിലാണ് കഴിഞ്ഞ കുറേദിവസങ്ങളായി മോഷ്ടാവ് എത്തിയത്. പൂര്‍ണ നഗ്നനായാണ് ഇയാള്‍ മോഷ്ടിക്കാന്‍ ഇറങ്ങുന്നത്.
ആദ്യം വാതിലില്‍ മുട്ടി ശബ്ദമുണ്ടാക്കി വീട്ടിനുള്ളില്‍ ആളുകള്‍ ഉണ്ടോ എന്ന് അറിയും.

ആരെങ്കിലും വീടിന്റെ വാതില്‍ തുറന്നാല്‍ ആ പ്രദേശത്തുനിന്ന് ഓടി രക്ഷപ്പെടും. ആരും വാതില്‍ തുറന്നില്ല എങ്കില്‍ ആ വീട്ടില്‍ മോഷണം നടത്തും. ഇതാണ് ഇയാളുടെ മോഷണ രീതി. പ്രതിക്ക് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി 11 ഓളം മോഷണ കേസുകളുണ്ട്. വാടർ മീറ്റർ മോഷണത്തിലൂടെ കുപ്രസിദ്ധി നേടിയതോടെയാണ് കബീറിന് വാടർ മീറ്റർ കബീറെന്ന ചെല്ലപ്പേര് വീണത്', പൊലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia