SWISS-TOWER 24/07/2023

Booked | അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയെന്ന പരാതിയില്‍ ഹോം നഴ്സിനെതിരെ കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നേകാല്‍ ലക്ഷത്തോളം രൂപ വിലവരുന്ന രണ്ടേകാല്‍ പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയെന്ന പരാതിയില്‍ ഹോംനഴ്സിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. പയ്യന്നൂര്‍ സൊസൈറ്റി പ്രസ് റോഡിലെ ടിവി വിജയപ്രകാശിന്റെ പരാതിയിലാണ് ചെറുവത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുചിത്രയ്ക്കെതിരെ പൊലീസ് കേസെടുത്തത്.

Booked | അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷണം നടത്തിയെന്ന പരാതിയില്‍ ഹോം നഴ്സിനെതിരെ കേസെടുത്തു

കഴിഞ്ഞ ഫെബ്രുവരി രണ്ടിനും പന്ത്രണ്ടിനുമിടെയിലാണ് മോഷണം നടന്നത്. പരാതിക്കാരന്റെ അച്ഛനും അമ്മയും താമസിക്കുന്ന കുഞ്ഞിമംഗലം തെരുവിലെ വീട്ടില്‍ നിന്നുമാണ് സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായത്. മാതാപിതാക്കളെ പരിചരിക്കുന്നതിനായി നിര്‍ത്തിയിരുന്ന ഹോംനഴ്സ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച് കടന്ന് കളഞ്ഞുവെന്നാണ് പരാതി.

Keywords: Theft: Case filed against home nurse, Kannur, News, Theft Case, Police, Case, Home Nurse, Gold, Complaint, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia