രാത്രി മോഷണം, പകൽ പ്രാർഥന: സി സി ടി വിയിൽ കുടുങ്ങിയ കള്ളനെ കയ്യോടെ പിടികൂടി ക്ഷേത്രജീവനക്കാർ

 


കഞ്ചിക്കോട്: (www.kvartha.com 16.07.2021) രാത്രിയിൽ ക്ഷേത്രത്തിനകത്തു കയറി ഭണ്ഡാരത്തിൽനിന്നു പണവും തേങ്ങയും വസ്തുക്കളും മോഷ്ടിച്ച ശേഷം അതേ ക്ഷേത്രത്തിൽ രാവിലെ പ്രാർഥനയ്ക്കെത്തിയ മോഷ്ടാവിനെ കയ്യോടെ പിടികൂടി ക്ഷേത്ര ജീവനക്കാർ.

മരുതറോഡ്‌ മന്നപ്പള്ളം സ്വദേശി സുഭാഷാണ് (27) സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പിടിയിലായത്. കഴിഞ്ഞ ദിവസം ദേശീയപാതയോരത്തുള്ള പുതുശ്ശേരി സൂര്യ ചിറ ക്ഷേത്രത്തിലാണ് മോഷണം നടന്നത്.

രാത്രി മോഷണം, പകൽ പ്രാർഥന: സി സി ടി വിയിൽ കുടുങ്ങിയ കള്ളനെ കയ്യോടെ പിടികൂടി ക്ഷേത്രജീവനക്കാർ

ചുറ്റുമതിൽ ചാടിക്കടന്നെത്തിയ മോഷ്ടാവ് ഭണ്ഡാരത്തിൽനിന്നു പണവും ക്ഷേത്ര പരിസരത്തുനിന്നും തേങ്ങയും മറ്റു വസ്തുക്കളും ചാക്കിലാക്കി കടന്നുകളയുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവി ക്യാമറയിൽ വ്യക്തമായി പതിഞ്ഞിരുന്നു. എന്നാൽ സിസിടിവിയിൽ തന്റെ ദൃശ്യങ്ങൾ ഉണ്ടെന്ന് അറിയാതെ സുഭാഷ് രാവിലെ അതെ ക്ഷേത്രത്തിൽ പ്രാർഥനയ്ക്കെത്തി. ഒപ്പം വഴിപാടുകളും നടത്തി മടങ്ങി. ഇതിനിടെയാണ് ക്ഷേത്രത്തിലെ ജീവനക്കാർ സുഭാഷിനെ തിരിച്ചറിഞ്ഞ് പൊലീസിന് വിവരം നൽകിയത്.

തുടർന്നു സിഐ എൻ എസ് രാജീവിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിയെ പാറ– പൊള്ളാച്ചി റോഡിൽ ഇരട്ടയാൽ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്തു. 2 പേരടങ്ങിയ സംഘം ക്ഷേത്രത്തിൽ മോഷ്ടിക്കാനായി കയറി എന്നായിരുന്നു പൊലീസ്‌ ആദ്യ ഘട്ടത്തിൽ സംശയിച്ചിരുന്നത്‌. എന്നാൽ ദൃശ്യങ്ങളിലുണ്ടായിരുന്നത് ഒരാൾ മാത്രമാണെന്നും പിന്നീടു തിരിച്ചറിഞ്ഞു.

Keywords:  News, Palakkad, Kerala, State, Theft, Case, Police, Accused, Temple, Theft case, Theft case defendant arrested.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia