സെക്രട്ടറിയേറ്റില്‍ മോഷണശ്രമം; വന്‍ സുരക്ഷാവീഴ്ചയെന്ന് വിലയിരുത്തല്‍
Oct 24, 2014, 10:38 IST
തിരുവനന്തപുരം: (www.kvartha.com 24.10.2014) തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ മോഷണശ്രമം. മോഷ്ടാക്കള്‍ ലോക്കറിന്റെ ഗ്രില്‍ തകര്‍ക്കാന്‍ ശ്രമിച്ചു. അനക്‌സിന്റെ പിന്‍ഭാഗത്തുള്ള വാതില്‍ പൊളിച്ച നിലയിലാണ്. മെറ്റല്‍ ഡിറ്റക്ടര്‍ സ്ഥാപിച്ചിട്ടുള്ള അനക്‌സിലാണ് മോഷണ ശ്രമം നടന്നത്.
ലോക്കറിലെ വസ്തുവകകളൊന്നും നഷ്ടപ്പെട്ടിട്ടില്ല. വ്യാഴാഴ്ച രാത്രിയാണ് മോഷണ ശ്രമം നടന്നതെന്നാണ് കരുതുന്നത്. എന്നാല്‍ നിരവധി സെക്യൂരിറ്റി സംവിധാനങ്ങള്‍ ഉണ്ടായിട്ടും വെള്ളിയാഴ്ച രാവിലെയാണ് ഗ്രില്‍ തകര്‍ക്കാന്‍ ശ്രമിച്ചത് സെക്യൂരിറ്റിയുടെ ശ്രദ്ധയില്‍ പെടുന്നത്. സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.
സംഭവം വന്‍ സുരക്ഷാ വീഴ്ചയായി വിലയിരുത്തപ്പെടുന്നു. സെക്രട്ടേറിയറ്റിലെ പല പ്രധാനപ്പെട്ട രേഖകളും സൂക്ഷിച്ചിരിക്കുന്ന ലോക്കറിലാണ് മോഷണ ശ്രമം നടന്നിരിക്കുന്നത്.

Keywords: Thiruvananthapuram, Theft, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.