Robbery | പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലുള്ള ഗണപതി ക്ഷേത്രത്തില്‍ മോഷണം; കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലുള്ള ഗണപതി ക്ഷേത്രത്തില്‍ മോഷണം. കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നതായി പൊലീസ്. സെന്‍ട്രല്‍ ജയിലിന്റെ പ്രധാന മതിലിനോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളില്‍ ഒന്നാണ് കുത്തിത്തുറന്നത്. പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന വിലയിരുത്തലില്‍ അന്വേഷണം ആരംഭിച്ച് പൊലീസ് .

Robbery | പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പിലുള്ള ഗണപതി ക്ഷേത്രത്തില്‍ മോഷണം; കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവര്‍ന്നു; അന്വേഷണം ആരംഭിച്ച് പൊലീസ്

കനത്ത സുരക്ഷാ മേഖലയില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിലാണ് മോഷണം നടന്നത്. പൊതുജനങ്ങള്‍ക്കും പ്രവേശനമുള്ള ക്ഷേത്രമാണിത്. എന്നാല്‍, തടവുപുള്ളികളും ഈ ക്ഷേത്രത്തിലെത്താറുണ്ട്. അതിനാല്‍ തടവുപുള്ളികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും പൊലീസിന്റെ അന്വേഷണം. പുറത്തുനിന്ന് മോഷ്ടാക്കള്‍ എത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.

Keywords: Theft at Ganapati Temple in Pujapura Central Jail premises, Thiruvananthapuram, News, Temple, Robbery, Police, Jail, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia