Theft Liquor | കട്ടോണ്ടത് പോയത് ജവാനും ബെകാര്‍ഡിയും! ബെവ്‌കോ പ്രീമിയം കൗന്‍ഡറുകളില്‍ വ്യാപക മോഷണം; വിവിധ ഔട്‌ലെറ്റുകളില്‍ നിന്നായി 42,868 രൂപയുടെ മദ്യം നഷ്ടപ്പെട്ടതായി പരാതി
Oct 28, 2022, 11:42 IST
തിരുവനന്തപുരം: (www.kvartha.com) ബെവ്‌കോ പ്രീമിയം കൗന്‍ഡറുകളില്‍ വ്യാപകമായി മോഷണം പെരുകുന്നു. രണ്ട് മാസത്തിനിടെ സംസ്ഥാലത്തെ വിവിധ ഔട്‌ലെറ്റുകളില്‍ നിന്നായി 42,868 രൂപയുടെ മദ്യം മോഷ്ടിക്കപ്പെട്ടുവെന്ന് പരാതി. കൂടുതലും ജവാനും ബെകാര്‍ഡിയുമാണ് മോഷണം പോയത്. രണ്ട് മാസത്തിനിടെ 36 കേസുകളാണ് രെജിസ്റ്റര്‍ ചെയ്തത്.
വിലകുറഞ്ഞ മദ്യത്തിനായി പ്രീമിയം കൗന്‍ഡറുകളിലും ഔട്‌ലെറ്റ് മാതൃകയില്‍ പ്രത്യേകം കൗന്‍ഡറുകളാണ്. ഔട്‌ലെറ്റുകളുടെ മുന്നിലെ നീണ്ട നിര ഒഴിവാക്കാനാണ് പ്രീമിയം കൗന്‍ഡറുകള്‍ എന്ന ആശയത്തിലേക്ക് ബെവ്‌കോ മാറിയത്. എന്നാല്‍ മദ്യം സ്വയം തെരഞ്ഞെടുക്കാവുന്ന പ്രീമിയം കൗന്‍ഡറുകള്‍ ഇപ്പോള്‍ ബെവ്‌കോയ്ക്ക് തലവേദനയായി മാറുകയാണ്. സംഭവത്തില്‍ ബെവ്‌കോ പരാതി നല്‍കുന്നതിന് പകരം അതാത് ഔട്‌ലെറ്റുകളാണ് കേസുമായി മുന്നോട്ട് പോകുകയാണ്.
മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങളടക്കമാണ് പല ഔട്‌ലെറ്റുകളും പരാതി നല്‍കിയിരിക്കുന്നത്. ചേര്‍ത്തല ഔട്‌ലെറ്റില്‍ നിന്നുമാത്രം 8900 രൂപയുടെ മദ്യം മോഷണം പോയി. വനിതാ ജീവനക്കാരുള്ള ഔട്‌ലെറ്റില്‍ പോലും മതിയായ സുരക്ഷാ സന്നാഹങ്ങളില്ലെന്നും ഇതാണ് മോഷ്ടാക്കള്‍ മുതലെടുക്കുന്നതെന്നുമുള്ള ആരോപണങ്ങളും ഉയരുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.