ക്ഷേത്ര കവര്‍ച്ചാ കേസില്‍ പിടിയിലായ യുവാവ് പോക്‌സോ കേസിലും പ്രതി

 


കണ്ണൂര്‍: (www.kvartha.com 12/11/2019)  നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവ് പ്രകൃതി വിരുദ്ധ പീഡനക്കേസിലും പ്രതി. ചേപ്പറമ്പില്‍ മോഷണശ്രമത്തിനിടെ പിടിയിലായ തടിക്കടവ് മണാട്ടിയിലെ ടി പി മഹേഷിനെ (23)യാണ് ശ്രീകണ്ഠപുരം എസ് ഐ എം പി ഷാജിയും സംഘവും തിങ്കളാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.

 ക്ഷേത്ര കവര്‍ച്ചാ കേസില്‍ പിടിയിലായ യുവാവ് പോക്‌സോ കേസിലും പ്രതി

കഴിഞ്ഞദിവസം രാത്രി കൊട്ടൂര്‍വയല്‍ അയ്യപ്പന്‍ കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നശേഷം ചേപ്പറമ്പിലേക്ക് കവര്‍ച്ചക്കായി എത്തുകയായിരുന്നു. ചേപ്പറമ്പിലെ ഇളംകരുമകന്‍ ക്ഷേത്രത്തില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.

നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് തടഞ്ഞുവെച്ച് പോലീസിലേല്‍പ്പിക്കുകയായിരുന്നു. പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊട്ടൂര്‍വയല്‍ അയ്യപ്പന്‍ കാവ് മഹാവിഷ്ണു ക്ഷേത്രത്തില്‍ രാത്രി കവര്‍ച്ച നടത്തിയതായി ഇയാള്‍ മൊഴി നല്‍കിയത്. കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളില്‍ രണ്ട് കവര്‍ച്ചാ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

സ്‌കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിനെത്തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ ഇയാളെ ആലക്കോട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിനുശേഷമാണ് ക്ഷേത്ര കവര്‍ച്ചകള്‍ നടത്താനിറങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:   Kerala, Kannur, Robbery, News, Youth, Temple, Case, Arrested, Police,  The youth who was captured for  robbery in temple, is also accused for pocso case

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia