ടയര്‍ കടയിലെ ഇലക്ട്രിക് ചേമ്പര്‍ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു
Oct 15, 2020, 20:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൂത്തുപറമ്പ്: (www.kvartha.com 15.10.2020) ടയര്‍ കമ്പിനിയിലെ ഇലക്ട്രിക് ചേമ്പര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റ തൊഴിലാളി മരിച്ചു. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് പഴയനിരത്തിലാണ് അപകടമുണ്ടായത്. ഇവിടെ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ശക്തി ടയര്‍ റീട്രേഡിങ്ങ് കമ്പനിയില്‍ ഇലക്ട്രിക് ചേമ്പര്‍ പൊട്ടിത്തെറിച്ചാണ് ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളി മരിച്ചത്.

ചാല കോയ്യോട് സ്വദേശി അബ്ദുള്ള പീടികയ്ക്ക് സമീപം കിളച്ചപറമ്പത്ത് പവിത്രന്‍ (52) ആണ് മരിച്ചത്. ടയര്‍ റീ സോള്‍ ചെയ്യുന്ന ഇലക്ട്രിക് ചേമ്പറിന്റെ ഡോര്‍ പൊട്ടിതെറിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ പവിത്രനെ ഉടന്‍ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും എന്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കെട്ടിടത്തിന്റെ ചുവരിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. പവിത്രന്‍ ഉള്‍പ്പെടെ നാല് തൊഴിലാളികളാണ് അപകടസമയത്ത് ഇവിടെ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നത്. ഡി വൈ എസ് പി മൂസ വള്ളിക്കാടന്‍, സി ഐ ബിനു മോഹനന്‍, എസ് ഐ ബിജു തുടങ്ങിയവര്‍ അപകടസ്ഥലത്തെത്തി പരിശോധന നടത്തി.
കൂത്തുപറമ്പ് ഫയര്‍ഫോഴ്‌സും പൊലിസും സ്ഥലത്തെത്തി. പരേതരായ കിളച്ചപറമ്പത്ത് കുഞ്ഞപ്പയുടെയും മാധവിയുടെയും മകനാണ് മരണമടഞ്ഞ പവിത്രന്‍. ഭാര്യ: പത്മജ. മക്കള്‍: അമൃതേഷ്, അഭിഷേക്. സംസ്‌കാരം കോവിഡ് പരിശോധനയ്ക്കു ശേഷം നടത്തും.
Keywords: Kannur, Kerala, News, Worker, Electricity, Death, Man, The worker died when the electric chamber in the tire shop exploded
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.