Accident | മതില് ഇടിഞ്ഞുവീണു: വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; സിസിടിവിയില്‍ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍


ജുമാ മസ്ജിദിന്റെ ചുറ്റുമതില്‍ തകര്‍ന്നാണ് അപകടമുണ്ടായത്.
കണ്ണൂര്‍:(KVARTHA) അഞ്ചരക്കണ്ടിയില്‍ വ്യാഴാഴ്ച രാവിലെ 8:30 ന് മതില് ഇടിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. കനത്ത മഴയില്‍ ജുമാ മസ്ജിദിന്റെ ചുറ്റുമതില്‍ തകര്‍ന്നാണ് അപകടമുണ്ടായത്.
ദൃക്സാക്ഷികളുടെ വിവരണം അനുസരിച്ച്, പള്ളിക്ക് സമീപമുള്ള മദ്രസയില്‍ നിന്ന് വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിയും രണ്ട് സുഹൃത്തുക്കളും മതിലിനോട് ചേര്‍ന്ന് നടന്നു പോകുമ്പോഴാണ് സംഭവം. പെട്ടെന്ന് മതില് ഇടിഞ്ഞു വീണത് കണ്ട് വിദ്യാര്‍ത്ഥിനി എതിര് ദിശയിലേക്ക് ഓടി രക്ഷപ്പെട്ടു. ഭാഗ്യവശാല്‍ റോഡില്‍ വാഹനങ്ങളൊന്നും ഇല്ലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
അപകടം നടന്നയുടന്‍ തന്നെ നാട്ടുകാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മതിലിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. അപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്. മതില് പഴക്കം ചെന്നതാണോ അതോ മഴയെത്തുടര്‍ന്ന് ദുര്‍ബലമായതാണോ എന്ന് അന്വേഷിക്കും.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ മതില് ഇടിഞ്ഞു വീഴുന്നതും വിദ്യാര്‍ത്ഥിനി ഓടി രക്ഷപ്പെടുന്നതും വ്യക്തമായി കാണാം. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇത്തരം അപകടങ്ങള്‍ വീണ്ടും സംഭവിക്കാതിരിക്കാന്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പഴക്കം ചെന്ന മതിലുകള്‍ പരിശോധിച്ച് അവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചരക്കണ്ടിയിൽ റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണു വിദ്യാർത്ഥിനി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് : സി.സി.സി.ടി.വിയിൽ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യം pic.twitter.com/KGBV6SG4dN
— kvartha.com (@kvartha) July 18, 2024