സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ചു, വാഹനപരിശോധന കര്‍ശനമാക്കി; ഗ്രീന്‍ സോണുകളില്‍ അടക്കം കർശന നിരീക്ഷണം
Apr 21, 2020, 11:28 IST
തിരുവനന്തപുരം: (www.kvartha.com 21.04.2020) ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചതിന്റെ രണ്ടാം ദിനമായ ചൊവ്വാഴ്ച പരിശോധന കൂടുതല്‍ ശക്തമാക്കി പൊലീസ്. കാട്ടുപാതകളിലും ഇടവഴിയിലും വാഹനപരിശോധന ഏർപ്പെടുത്തി. ഗ്രീന്‍ സോണുകളില്‍ അടക്കം വാഹന പരിശോധന കര്‍ക്കശമാക്കും. ഇളവിന്റെ ആദ്യ ദിവസമായ തിങ്കളാഴ്ച കൂട്ടത്തോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയത് കണക്കിലെടുത്താണ് പൊലീസ് കൂടുതല്‍ കര്‍ശന പരിശോധന നടത്താന്‍ തീരുമാനിച്ചത്. അത്യാവശ്യ സര്‍വീസുകള്‍ക്ക് വേണ്ടി മാത്രമാണ് ഇളവ്. ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. ഹോട്ട്‌സ്‌പോട്ട് ഒഴികെ ഉള്ള സ്ഥലങ്ങളിലാണ് വാഹനങ്ങള്‍ക്ക് അനുമതിയുള്ളത്. അതേസമയം, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനായി ലോക്ക് ഡൗണ്‍ ഇളവുകളില്‍ ജില്ലാ ഭരണകൂടങ്ങള്‍ മാറ്റം വരുത്തിയിട്ടുണ്ട്.
കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തിയത്. ഗ്രീന്‍സോണ്‍ ജില്ലകളായ കോട്ടയത്തും ഇടുക്കിയിലും ഓട്ടോ ടാക്‌സി സര്‍വീസുകള്‍ക്ക് അനുമതിയില്ല. ജ്വല്ലറികളും തുണിക്കടകളും തുറക്കാന്‍ പാടില്ല. തിരുവനന്തപുരത്തും പാലക്കാടും നഗരാതിര്‍ത്തികള്‍ അടച്ചിടും. ആറ് അതിര്‍ത്തി പ്രദേശങ്ങളിലൂടെ മാത്രമേ തിരുവനന്തപുരം നഗരത്തിലേക്ക് പ്രവേശനം അനുവദിക്കൂ. വയനാട്ടിലും അവശ്യസേവനങ്ങള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.
Summary: Police tightened control and tightened vehicle inspection

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.