Arya Rajendran | ആമയിഴഞ്ചാന്‍ തോട്ടില്‍ കാണാതായ തൊഴിലാളിയെ കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയില്‍; തടസം റെയില്‍വേയുടെ കീഴില്‍ വരുന്ന സ്ഥലത്തെ മാലിന്യമെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍


തിരുവനന്തപുരം: (KVARTHA) ആമയിഴഞ്ചാന്‍ തോട്ടില്‍ (Amayizhanchan Thod) കഴിഞ്ഞദിവസം കാണാതായ (Missing) തൊഴിലാളിയെ (Employee) കണ്ടെത്താനായുള്ള രക്ഷാപ്രവര്‍ത്തനം (Rescue Operation) പ്രതിസന്ധിയിലെന്ന് (Crisis) റിപോര്‍ട് (Report) . മേയര്‍ ആര്യാ രാജേന്ദ്രനാണ് (Mayor Arya Rajendran) ഇക്കാര്യം വ്യക്തമാക്കിയത്. റെയില്‍വേയുടെ (Railway) കീഴില്‍ വരുന്ന സ്ഥലത്തെ മാലിന്യം (Garbage) മാറ്റി നല്‍കിയാല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാകൂ എന്ന് പറഞ്ഞ മേയര്‍ അത് അവര്‍ മാറ്റി നല്‍കുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
നിലവിലുള്ള കരാര്‍ പ്രകാരം അത്യാവശ്യം മാലിന്യം നീക്കിക്കൊടുക്കണമെന്ന് റെയില്‍വേയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും ഇതേ ആവശ്യം തന്നെ ഉയര്‍ന്നിരുന്നുവെന്നും മേയര്‍ അറിയിച്ചു. റെയില്‍വേ വര്‍ഷങ്ങളായി മാലിന്യം മാറ്റാത്തതിനാല്‍ ഈ ടണലിന്റെ കോണ്‍ക്രീറ്റില്‍ വരെ മാലിന്യം പറ്റി പിടിച്ചിരിക്കുകയാണ്. അത് വലിയ സോളിഡായി മാറിയിട്ടുണ്ട്. റെയില്‍വേ ഇടപെട്ട് കോണ്‍ട്രാക്ടര്‍മാരോട് പറഞ്ഞ് മാലിന്യം നീക്കം ചെയ്താല്‍ മാത്രമേ രക്ഷാപ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ എന്നും മേയര്‍ വ്യക്തമാക്കി.
വളരെ ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനമാണ് പുരോഗമിക്കുന്നതെന്ന് അഗ്‌നിരക്ഷാസേനാ മേധാവി കെ പദ്മകുമാറും പ്രതികരിച്ചു. രണ്ട് റെയില്‍വേ ട്രാകുകള്‍ക്കിടയിലുള്ള ഓടകളാണ് പരിശോധിക്കേണ്ടത്. മാലിന്യം ഒഴിവാക്കി മുന്നോട്ട് പോകാനാണ് ശ്രമം. കുറച്ച് സമയം കഴിയുമ്പോള്‍ വെള്ളം വറ്റിപ്പോകുന്നതിനാല്‍ ടീമിന് മുന്നോട്ട് പോകാനാകുന്നില്ല. ആകെയുള്ള 150 മീറ്ററില്‍ 40 മീറ്ററോളം മുന്നോട്ട് പോകാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആമയിഴഞ്ചാന്‍ തോടിന്റെ തമ്പാനൂര്‍ റെയില്‍വേ പാളത്തിന്റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്ത് ശനിയാഴ്ച പതിനൊന്നുമണിയോടെയാണ് തൊഴിലാളിയായ ജോയ് ഒഴുക്കില്‍പ്പെട്ടത്. അപകടം നടന്ന് 10 മണിക്കൂര്‍ കഴിഞ്ഞിട്ടും ഒരു പാവപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
തോട്ടില്‍ ആള്‍പ്പൊക്കത്തെക്കാള്‍ ഉയരത്തില്‍ മാലിന്യം കുമിഞ്ഞുകൂടിയതാണ് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയത്. പാളത്തിന്റെ അടിഭാഗത്ത് 140 മീറ്റര്‍ നീളത്തില്‍ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്. ഈ തുരങ്കത്തിന്റെ ഇരുവശത്തുനിന്നു 15 മീറ്റര്‍ ദൂരം വരെ സ്‌കൂബാ ഡൈവര്‍മാര്‍ ഉള്ളില്‍ കടന്നു പരിശോധിച്ചു.
റെയില്‍വേ പാളം കടന്നുപോകുന്ന ആമയിഴഞ്ചാന്‍ തോട് ശുചീകരണത്തിനായി റെയില്‍വേ, കരാറുകാരെ ഏര്‍പ്പെടുത്തിയിരുന്നു. കരാര്‍ നല്‍കിയ വ്യക്തിയുടെ ശുചീകരണ തൊഴിലാളിയായിരുന്നു അപകടത്തില്‍പെട്ട ജോയി. അപകടസമയത്ത് ജോയി മാത്രമായിരുന്നു ടണലിന്റെ ഭാഗത്ത് ഉണ്ടായിരുന്നത്.
മാലിന്യം നീക്കം ചെയ്യുന്നതിനിടെ ശക്തമായ മഴ പെയ്തിരുന്നു. ഒഴുക്ക് കൂടിയതോടെ സൈറ്റ് സൂപര്‍ വൈസര്‍ അമരവിള സ്വദേശി കുമാര്‍, ജോയിയോട് തിരികെ കയറാന്‍ നിര്‍ദേശിച്ചു. ടണലില്‍ കല്ലില്‍ കയറി നില്‍ക്കുന്നതിനിടെയാണ് ഒഴുക്കില്‍പ്പെട്ടത്. സൂപര്‍വൈസര്‍ കയറിട്ട് നല്‍കിയെങ്കിലും രക്ഷപ്പെടാനായില്ല.