SWISS-TOWER 24/07/2023

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ചെറുകിട സ്വകാര്യ ക്വാറികളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു; മൂന്ന് ജില്ലകള്‍ക്ക് ഓരോ സൂപ്പര്‍ക്വാറികള്‍ ആരംഭിക്കാന്‍ കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ ശുപാര്‍ശ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 14.08.2019) ജില്ലകളില്‍ ആരംഭിച്ച് കൊണ്ടിരിക്കുന്ന ചെറുകിട സ്വകാര്യ ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മൂന്ന് ജില്ലകള്‍ക്ക് ഓരോ സൂപ്പര്‍ക്വാറികള്‍ ആരംഭിക്കണമെന്ന് നിര്‍ദ്ദേശം. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ മലകളെ നെടുകെ പിളര്‍ന്നുള്ള വ്യക്തികളുടെ അധികാരത്തിന് കീഴില്‍ വരുന്ന ക്വാറി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച്, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സൂപ്പര്‍ ക്വാറികള്‍ ആരംഭിക്കണമെന്നാണ് സര്‍ക്കാരിന് കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ ശുപാര്‍ശ. കേന്ദ്രഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ ക്രസ്റ്റല്‍ പ്രോസസ് മേധാവി ഡോ. വി. നന്ദകുമാറാണ് അറിയിച്ചത്.

പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ചെറുകിട സ്വകാര്യ ക്വാറികളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു; മൂന്ന് ജില്ലകള്‍ക്ക് ഓരോ സൂപ്പര്‍ക്വാറികള്‍ ആരംഭിക്കാന്‍ കേന്ദ്ര ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ ശുപാര്‍ശ

കേരളത്തെ നാല് സോണുകളായി തിരിച്ച് എല്ലാവിധ പരിസ്ഥിതി പഠനവും നടത്തി, പ്രകൃതി ആഘാതം കുറവുണ്ടാകുന്ന മേഖലകള്‍ കണ്ടെത്തിയാവണം സൂപ്പര്‍ക്വാറി അനുവദിക്കേണ്ടത്. ശാസ്ത്രീയ മാര്‍ഗങ്ങളുപയോഗിച്ച് സൂപ്പര്‍ക്വാറികളില്‍ ഖനനം നടത്തുമ്പോള്‍ ഡൈനാമിറ്റുകള്‍ എന്നറിയപ്പെടുന്ന കൂറ്റന്‍ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറ പിളര്‍ക്കുന്ന രീതിയും അവസാനിപ്പിക്കേണ്ടി വരും.

പരിസ്ഥിതിലോല മേഖലകളില്‍ അശാസ്ത്രീയമായ പാറഖനനം തുടര്‍ന്നാല്‍ വയനാട്ടിലെ പുത്തുമലയിലും നിലമ്പൂരിലെ കവളപ്പാറയിലുമുണ്ടായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടേക്കാം. പക്ഷേ, നിര്‍മ്മാണവികസനപ്രവര്‍ത്തനങ്ങള്‍ക്ക് പാറ ആവശ്യമായതിനാല്‍ ഖനനം പൂര്‍ണമായി ഒഴിവാക്കാനാവില്ല. അതിനാലാണ് ചെറിയ ക്വാറികള്‍ക്ക് പകരമായി സര്‍ക്കാരിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ സ്വകാര്യഖനനവും സൂപ്പര്‍ക്വാറികളും വരണമെന്ന് ശുപാര്‍ശ.

സംസ്ഥാനത്ത് അനധികൃതമായി പശ്ചിമഘട്ടത്തിലെ പ്രകൃതിലോല മേഖലകളില്‍ ഏറെ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്, ഇവയില്‍ ഭൂരിഭാഗവും ഏകദേശം 90 ശതമാനം ക്വാറികളും അഞ്ചു ഹെക്ടറില്‍ താഴെ വിസ്തീര്‍ണമുള്ള ചെറുകിട ക്വാറികളാണ്. ഒരു കാരണവശാലും ഖനനം അനുവദിക്കരുതെന്ന് ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ ചെയ്ത സോണ്‍-1ല്‍ പെട്ട മേഖലയിലാണ് കവളപ്പാറയും പുത്തുമലയും ഉള്‍പ്പെടുന്നത്. അനുമതിയില്ലാതെ പശ്ചിമഘട്ടത്തിലെ വനത്തിനുള്ളില്‍ അനധികൃതമായി രണ്ടായിരത്തോളം ക്വാറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ നടത്തുന്ന പാറഖനനങ്ങളാണ് ഏറ്റവുമധികം പരിസ്ഥിതി ആഘാതങ്ങള്‍ക്ക് കാരണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, Kerala, Thiruvananthapuram, Government, Environmental problems, The Recommendation of the Central Geological Survey Center to Start Supercars Quarries for each of the Three Districts
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia