ടിപിആറിന് പ്രസക്തിയുണ്ടോ?; സിപിഎം പാര്‍ടി സമ്മേളനങ്ങളെ ന്യായീകരിക്കാന്‍ സംസ്ഥാന സെക്രടറി മുതല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വരെ നടത്തിയ ന്യായീകരണങ്ങള്‍ പൊളിഞ്ഞു പാളീസായി; ചാനെൽ ചർചയിൽ പ്രമുഖർ

 


ആദിത്യൻ

തിരുവനന്തപുരം: (www.kvartha.com 22.01.2022) സിപിഎം പാര്‍ടി സമ്മേളനങ്ങളെ ന്യായീകരിക്കാന്‍ സംസ്ഥാന സെക്രടറി മുതല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വരെ നടത്തിയ ന്യായീകരണങ്ങള്‍ പൊളിഞ്ഞു പാളീസായി. ടിപിആറിനെ ആശ്രയിച്ച് രോഗവ്യാപനം നിശ്ചയിക്കാനൊക്കില്ലെന്നും ആശുപത്രികളില്‍ പ്രവേശിക്കുന്ന രോഗികളുടെയും ഐസിയുവില്‍ കഴിയുന്നവരുടെയും എണ്ണം കുറവാണെന്നാണ് ആരോഗ്യമന്ത്രി വെള്ളിയാഴ്ചത്തെ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്.
               
ടിപിആറിന് പ്രസക്തിയുണ്ടോ?; സിപിഎം പാര്‍ടി സമ്മേളനങ്ങളെ ന്യായീകരിക്കാന്‍ സംസ്ഥാന സെക്രടറി മുതല്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വരെ നടത്തിയ ന്യായീകരണങ്ങള്‍ പൊളിഞ്ഞു പാളീസായി; ചാനെൽ ചർചയിൽ പ്രമുഖർ

ശാസ്ത്രീയ അടിസ്ഥാനത്തിലാണ് ടിപിആര്‍ തയ്യാറാക്കുന്നതെന്നും ഐസിഎംആര്‍ ഉള്‍പെടെ അതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതെന്നും ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ് ചാനല്‍ ചര്‍ചയില്‍ ചൂണ്ടിക്കാണിച്ചു.

രോഗലക്ഷണങ്ങളുള്ളവര്‍ ആശുപത്രിയില്‍ പോകേണ്ടെന്ന് നിര്‍ദേശിച്ച ശേഷം അഡ്മിറ്റാകുന്ന രോഗികളുടെ എണ്ണംകുറവാണെന്ന് ആരോഗ്യമന്ത്രി പറയുന്നത് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ആരോപിച്ചു. പലരും വീടുകളില്‍ പരിശോധന നടത്തുകയാണ്. അതിന്റെ ഫലം പോസിറ്റീവായാലും നെഗറ്റീവായാലും ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുന്നില്ല. ഇങ്ങിനെയുള്ള സാഹചര്യത്തില്‍ സര്‍കാരും ഭരിക്കുന്ന പാര്‍ടിയും രോഗവ്യാപനത്തിന് വഴിയൊരുക്കുന്നത് ശരിയല്ലെന്നും ചാമക്കാല ചര്‍ചയില്‍ ചൂണ്ടിക്കാട്ടി.

ഒന്നും രണ്ടും തരംഗങ്ങളിലേത് പോലെ സ്ഥിതി രൂക്ഷമല്ലെന്നും എന്നാല്‍ ജാഗ്രത കൈവിടരുതെന്നും ഐഎംഎ മുന്‍ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. കാസര്‍കോട് സമ്മേളനം ഹൈകോടതി ഇടപെട്ട് റദ്ദാക്കിയതോടെ സിപിഎമിനും സര്‍കാരിനും തിരിച്ചടിയായി. ഇതോടെ ആലപ്പുഴ സമ്മേളനം മാറ്റിവെച്ചതായി ജില്ലാ സെക്രടറി ആര്‍ നാസര്‍ അറിയിച്ചു. രോഗവ്യാപനം രൂക്ഷമായിരുന്ന സമയത്താണ് തിരുവനന്തപുരം, കൊല്ലം, ഇടുക്കി സമ്മേളനങ്ങള്‍ നടത്തിയത്. തിരുവനന്തപുരം സമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി വി ശിവന്‍കുട്ടിക്ക് കോവിഡ് പിടിക്കുകയും ചെയ്തു.

സെക്രടറിയേറ്റിന് മുന്നിലുള്ള പരിപാടികളും പ്രകടനങ്ങളും നിരോധിച്ച സര്‍കാര്‍ പ്രതിനിധികളും നേതാക്കളും മറ്റ് പ്രവര്‍ത്തകരും അടക്കം അഞ്ഞൂറിലധികം പേര്‍ ഭാഗമാകുന്ന ജില്ലാ സമ്മേളനങ്ങള്‍ നടത്തിയതും കാസര്‍കോട്, തൃശൂര്‍ സമ്മേളനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതും.    


Keywords: News, Kerala, Thiruvananthapuram, CPM, Minister, Political party, Secretary, Press meet, Kasaragod, The plan of the health minister, who rejected the TPR to hold a party convention was foiled.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia