ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കലാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യം; എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പു വരുത്താന്‍ കായിക പരിശീലനങ്ങളും യോഗയും സഹായകമാണെന്നും മന്ത്രി ഇ പി ജയരാജന്‍
Nov 1, 2020, 18:38 IST
കാസര്‍കോട് : (www.kvartha.com 01.11.2020) ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കലാണ് കായിക ക്ഷേമ വകുപ്പിന്റെ ലക്ഷ്യമെന്നും എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പു വരുത്താന്‍ കായിക പരിശീലനങ്ങളും യോഗയും സഹായകമാണെന്നും മന്ത്രി ഇ പി ജയരാജന്‍. കാസര്‍കോട് ജില്ലയിലെ പിലിക്കോട് സന്തോഷ് ട്രോഫി താരം കെ പി രാഹുലിന് കായിക വകുപ്പ് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നല്ല സാഹോദര്യത്തിന്റെ നാടായി കേരളത്തെ മാറ്റാനായി . 464 കായിക താരങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ജോലി നല്‍കി. 264 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തികയുണ്ടാക്കി ജോലി നല്‍കി. 44 മള്‍ട്ടി പര്‍പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചു. 1000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കായിക മേഖലയില്‍ നടന്നത്. കണ്ണൂരിലെ ഒളിമ്പ്യന്‍ മാന്വല്‍ ഫെഡറികിന് പയ്യാമ്പലത്ത് വീട് നിര്‍മിച്ച് നല്‍കി. പാളയത്ത് പച്ചക്കറി വില്‍പന നടത്തിയിരുന്ന അന്തര്‍ദേശീയ കായിക പുരസ്‌കാരം നേടിയ ശ്യാമളയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി.
സന്തോഷ് ട്രോഫി നേടിയ കായിക താരങ്ങള്‍ക്കെല്ലാം ജോലി നല്‍കി. രാഹുലിന് വീട് നിര്‍മിച്ച് നല്‍കാന്‍ പങ്കു വഹിച്ച ജനപ്രതിനിധികള്‍, ജില്ലാ സ്‌പോര്‍ട്ട് സ് കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.
രാഹുലിന് വീട് നിര്‍മിച്ച് നല്‍കിയത് കായിക താരങ്ങള്‍ക്ക് ആകെ ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കായിക ക്ഷമതയുള്ള സമൂഹത്തില്‍ രോഗപ്രതിരോധ ശേഷി കൂടും. കോവിഡ് 19 വ്യാപനത്തിനെതിരെ കര്‍ശന ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുകയും കുടുംബങ്ങളെ ബോധവല്‍ക്കരിക്കുകയും വേണം. മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും വേണം. കൈകാലുകള്‍ അണുവിമുക്തമാക്കണം. കൈ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് ശുചിയാക്കണം. രോഗം ബാധിച്ചവരില്‍ പാര്‍ശ്വ ഫലം കാണപ്പെടുന്ന രോഗമാണിതെന്നും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു.

നല്ല സാഹോദര്യത്തിന്റെ നാടായി കേരളത്തെ മാറ്റാനായി . 464 കായിക താരങ്ങള്‍ക്ക് ഈ സര്‍ക്കാര്‍ ജോലി നല്‍കി. 264 കായികതാരങ്ങള്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തികയുണ്ടാക്കി ജോലി നല്‍കി. 44 മള്‍ട്ടി പര്‍പസ് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ചു. 1000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കായിക മേഖലയില്‍ നടന്നത്. കണ്ണൂരിലെ ഒളിമ്പ്യന്‍ മാന്വല്‍ ഫെഡറികിന് പയ്യാമ്പലത്ത് വീട് നിര്‍മിച്ച് നല്‍കി. പാളയത്ത് പച്ചക്കറി വില്‍പന നടത്തിയിരുന്ന അന്തര്‍ദേശീയ കായിക പുരസ്‌കാരം നേടിയ ശ്യാമളയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കി.
സന്തോഷ് ട്രോഫി നേടിയ കായിക താരങ്ങള്‍ക്കെല്ലാം ജോലി നല്‍കി. രാഹുലിന് വീട് നിര്‍മിച്ച് നല്‍കാന്‍ പങ്കു വഹിച്ച ജനപ്രതിനിധികള്‍, ജില്ലാ സ്‌പോര്‍ട്ട് സ് കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരെ അഭിനന്ദിക്കുന്നതായി മന്ത്രി പറഞ്ഞു.
Keywords: The objective of the Sports Welfare Department is to create a healthy population says minister E P Jayarajan, Kasaragod, News, Minister, Inauguration, Football Player, Football, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.