വനംവകുപ്പ് സ്ഥാപിച്ച ക്യമറകളിലൊന്നും പെടാതെ പുലി; പുലിയെ കണ്ടതായി പറയുന്ന ആളുകളുടെ എണ്ണവും പുലിപ്പേടിയും കൂടുന്നു

 


കിളിമാനൂർ: (www.kvartha.com 13.03.2021) വനം വകുപ് സ്ഥാപിച്ച ക്യാമറകിൽ പുലി ഇല്ല. എന്നാൽ പുലിയെ കാണുന്നവരുടെ എണ്ണവും ഭയവും നാട്ടിൽ കൂടുന്നു. പുളിമാത്ത് ഗ്രാമപ്പഞ്ചായത്തിലെ കടമുക്കിൽ വ്യാഴാഴ്ച രാത്രി ഒരു മണിക്ക് പുലിയെ കണ്ടതായി നാടൻപാട്ട് പരിപാടിക്ക് പോയി മടങ്ങിയ മൂന്നംഗ സംഘം പറഞ്ഞിരുന്നു. വനം വകുപ്പ്, പൊലീസ് സംഘം നടത്തിയ പരിശോധനയിൽ വ്യക്തതയുള്ള കാൽപാടുകൾ കണ്ടെത്തി. കടമുക്കിൽ തേക്ക് മരത്തിൽ പുലി കയറിയതിന്റെ അടയാളങ്ങളും കാണപ്പെട്ടു.

താളിക്കുഴി കടലുകാണിപാറയിൽ മതിൽ ചാടിക്കടന്ന് ആടുകളെ കൊന്നു തിന്ന ജീവി പുലി വർഗത്തിലുള്ളതാണെന്ന് അവശിഷ്ടങ്ങൾ പരിശോധന നടത്തിയ വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ. വിനോദ് പറഞ്ഞു. കടമുക്ക്, കടലുകാണിപാറ, കണിച്ചോട് എന്നിവിടങ്ങളിൽ നിന്നും ലഭിച്ച കാൽപാടുകൾ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുമുണ്ട്.

എന്നാൽ പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞ സ്ഥലങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ ഒന്നും പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കി. കാട്ടുപന്നി, പട്ടികൾ എന്നിവയുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. രാത്രിയും പകലും ദൃശ്യങ്ങൾ പതിയുന്ന ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. പ്രദേശത്ത് രാത്രികാല പട്രോളിങ് കൂടുതൽ ശക്തമാക്കനാണ് വനം വകുപ്പിന്റെ തീരുമാനം.

വനംവകുപ്പ് സ്ഥാപിച്ച ക്യമറകളിലൊന്നും പെടാതെ പുലി; പുലിയെ കണ്ടതായി പറയുന്ന ആളുകളുടെ എണ്ണവും പുലിപ്പേടിയും കൂടുന്നു

അതേസമയം പുലിയെ കണ്ടതായുള്ള വ്യാജ സന്ദേശങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. പുളിമാത്ത്, വാമനപുരം പഞ്ചായത്തുകളിൽ കഴിഞ്ഞ ആഴ്ചയി‍ൽ പുലിയെ കണ്ടതായി നാട്ടുകാർ വനം വകുപ്പിന് പരാതി നൽകിയിരുന്നു.

ഇതിനു പിന്നാലെ വ്യാഴം പുലർച്ചെ താളിക്കുഴി കടലുകാണിപാറ കാർത്തികയിൽ പുലി വർഗത്തിൽപ്പെട്ട വന്യജീവി ആടുകളെ കടിച്ചു കൊന്നതോടെ ജനങ്ങൾ ഭയപ്പാടിലാണ്. പുലിയെ കണ്ടുവെന്ന് പുലിയുടെ ചിത്രം സഹിതം ആണ് സമൂഹ മാധ്യങ്ങളിൽ കൂടി വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. പ്രദേശത്ത് കണ്ട പുലി ആണെന്ന തരത്തിലാണ് ചിത്രം പ്രചരിപ്പിക്കുന്നത്.

Keywords:  News, Thiruvananthapuram, Tiger, Kerala, State, Forest, Leopard, Kilimanoor, The number of people claiming to have seen the leopard and the fear of leopards are increasing.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia