ആള്‍ക്കൂട്ട മര്‍ദനം; മകനെ രക്ഷിക്കാനെത്തിയ അമ്മ കുഴഞ്ഞ് വീണ് മരിച്ചു

 


പത്തനാപുരം: (www.kvartha.com 13.11.2019) മകനെ ചിലര്‍ മര്‍ദ്ദിക്കുന്നത് തടയാനായി ഓടിയെത്തിയ 'അമ്മ കുഴഞ്ഞു വീണു മരിച്ചു. കടയ്ക്കാമണ്‍ കോളനിയില്‍ സോമരാജന്റെ ഭാര്യ ശാന്തയാണ് (62) മരിച്ചത്. ക്ഷേത്രഉപദേശക സമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു.

മകന്‍ സന്തോഷിനെ മര്‍ദിക്കുന്നത് കണ്ട് ശാന്തയും ഭര്‍ത്താവ് സോമരാജനും തടസ്സം പിടിക്കുന്നതിനിടെ ശാന്ത കുഴഞ്ഞ് വീഴുകയായിരുന്നു. ശാന്തയ്ക്ക് മര്‍ദനമേറ്റതായും ദൃക്സാക്ഷികള്‍ പറഞ്ഞു. ശാന്തയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് സംഭവം.

ആള്‍ക്കൂട്ട മര്‍ദനം; മകനെ രക്ഷിക്കാനെത്തിയ അമ്മ കുഴഞ്ഞ് വീണ് മരിച്ചു

സന്തോഷിനും പിതാവ് സോമരാജനും മര്‍ദനമേറ്റു. ഇരുവരും പരിക്കുകളോടെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ശാന്തയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്കി.

സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കാമണ്‍ സ്വദേശികളായ അനീഷ്, ഷിബു, സോമന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Pathanapuram, Mother, Dies, Temple, hospital, Son, Husband, Accused, Court, Postmortem, The Mother who Came to Save her Son Collapsed and Died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia