വാടക വീടൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴേക്ക് താമസക്കാരൻ തൂങ്ങി മരിച്ച നിലയിൽ
Sep 3, 2021, 17:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com 03.09.2021) വാടക വീടൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴേക്ക് താമസക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിൽ നേരത്തെ വളംകട നടത്തിയിരുന്ന എസ് ഗോപാലകൃഷ്ണ ഷേണായിയാണ് മരിച്ചത്.
കഴിഞ്ഞ നാലുവർഷമായി വാടക കൊടുക്കുകയോ വീട്ടിൽ നിന്ന് മാറിക്കൊടുക്കുകയോ ചെയ്യാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ കോടതിയെ സമീപിച്ച് ഇയാളെ ഒഴിപ്പിക്കാൻ ഉത്തരവ് നേടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ നാലുവർഷമായി വാടക കൊടുക്കുകയോ വീട്ടിൽ നിന്ന് മാറിക്കൊടുക്കുകയോ ചെയ്യാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ കോടതിയെ സമീപിച്ച് ഇയാളെ ഒഴിപ്പിക്കാൻ ഉത്തരവ് നേടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
ഈ ഉത്തരവ് നടപ്പാക്കാൻ ഗോപാലകൃഷ്ണ ഷേണായിക്ക് പലകുറി സാവകാശവും നൽകിയെന്നും ഉടമസ്ഥൻ ആരോപിച്ചു. വെള്ളിയാഴ്ച ഉത്തരവ് നടപ്പാക്കാനായി ഉടമസ്ഥൻ പൊലീസിനൊപ്പം എത്തിയപ്പോഴാണ് ഗോപാലകൃഷ്ണ ഷേണായിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർടെം നടത്താനായി പരിയാരം മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Keywords: News, Kannur, Death, Suicide, Kerala, State, Kannur, Payyannur, Hanged, Top-Headlines, The middle-aged man found dead.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

