വാടക വീടൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴേക്ക് താമസക്കാരൻ തൂങ്ങി മരിച്ച നിലയിൽ

 


ADVERTISEMENT

കണ്ണൂർ: (www.kvartha.com 03.09.2021) വാടക വീടൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴേക്ക് താമസക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ ടൗണിൽ നേരത്തെ വളംകട നടത്തിയിരുന്ന എസ് ഗോപാലകൃഷ്ണ ഷേണായിയാണ് മരിച്ചത്.

കഴിഞ്ഞ നാലുവർഷമായി വാടക കൊടുക്കുകയോ വീട്ടിൽ നിന്ന് മാറിക്കൊടുക്കുകയോ ചെയ്യാത്തതിനെ തുടർന്ന് വീട്ടുടമസ്ഥൻ കോടതിയെ സമീപിച്ച് ഇയാളെ ഒഴിപ്പിക്കാൻ ഉത്തരവ് നേടിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Aster_MIMS

വാടക വീടൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോഴേക്ക് താമസക്കാരൻ തൂങ്ങി മരിച്ച നിലയിൽ


ഈ ഉത്തരവ് നടപ്പാക്കാൻ ഗോപാലകൃഷ്ണ ഷേണായിക്ക് പലകുറി സാവകാശവും നൽകിയെന്നും ഉടമസ്ഥൻ ആരോപിച്ചു. വെള്ളിയാഴ്ച ഉത്തരവ് നടപ്പാക്കാനായി ഉടമസ്ഥൻ പൊലീസിനൊപ്പം എത്തിയപ്പോഴാണ് ഗോപാലകൃഷ്ണ ഷേണായിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർടെം നടത്താനായി പരിയാരം മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Keywords:  News, Kannur, Death, Suicide, Kerala, State, Kannur, Payyannur, Hanged, Top-Headlines, The middle-aged man found dead.
< !- START disable copy paste -->


നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia