കൊവിഡ്: മെഡിക്കല്‍ മാലിന്യസംസ്‌ക്കരണം പ്രതിസന്ധിയില്‍ ഐ.എം.എ സര്‍ക്കാരിനെ സമീപിച്ചു
Jul 2, 2020, 16:15 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 02.07.2020) കൊവിഡ് ചികിത്സയെ തുടര്‍ന്ന് സംസ്ഥാനത്തെ ആശുപത്രികളില്‍ ബയോമെഡിക്കല്‍ മാലിന്യത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതോടെ സംസ്‌ക്കരണം വെല്ലുവിളിയായി. ഇതോടെ പാലക്കാട്ടെ തങ്ങളുടെ സംസ്‌ക്കരണ പ്ലാന്റില്‍ പുതിയ ഇന്‍സിനറേറ്റര്‍ കൂടി സ്ഥാപിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൂട്ടിച്ച രണ്ട് ഇന്‍സിനറേറ്ററുകള്‍ കൂടി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഐ.എം.എയുടെ കീഴില്‍ പാലക്കാടുള്ള ബയോമെഡിക്കല്‍ പ്ലാന്റില്‍ ഒരു ദിവസം 45 ടണ്‍ മാലിന്യം സംസ്‌ക്കരിക്കാനേ കഴിയൂ.
സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ ഇനിയും മാലിന്യത്തിന്റെ തോത് വര്‍ദ്ധിക്കുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൊവിഡ് ആശുപത്രികളില്‍ നിന്ന് അതാത് ദിവസത്തെ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നില്ലെന്ന പരാതികളുമുണ്ട്. സംസ്ഥാനത്തെ 220 കൊവിഡ് സെന്ററുകളില്‍ നിന്ന് ഒരു ദിവസം 12 ടണ്ണോളം ബയോമെഡിക്കല്‍ മാലിന്യമാണ് പുറംതള്ളുന്നത്. സംസ്ഥാനത്തെ 15,000 ആശുപത്രികളില്‍ പ്രതിദിനം 40 ടണ്‍ ബയോമെഡിക്കല്‍ മാലിന്യമാണ് ഉണ്ടാകുന്നത്. ഇതിന് പുറമേയാണ് കൊവിഡിന്റെ 12 ടണ്‍ ബയോ മാലിന്യവും ഐ.എം.ഐയുടെ പ്ലാന്റില്‍ സംസ്‌ക്കരിക്കേണ്ടത്. കൊവിഡിന്റെ സാഹചര്യത്തില്‍ എല്ലയിടത്ത് നിന്നും ദിവസവും മാലിന്യം ശേഖരിക്കുക ബുദ്ധിമുട്ടാണ്.
സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ഐ.എം.എയുടെ പാലക്കാട്ടെ പ്ലാന്റിന്റെ ഓപ്പറേഷന്‍ മാനേജര്‍ പീറ്റര്‍ സാമുവേല്‍ ആവശ്യപ്പെട്ടു. പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാതെ ബയോമെഡിക്കല്‍ മാലിന്യസംസ്‌ക്കരണം കാര്യക്ഷമമായി നടത്താനാകില്ല. മഹാമാരി തുടങ്ങിയ ശേഷം പ്ലാന്റ് അധികൃതര്‍ രണ്ടരക്കോടി രൂപ കൊവിഡ് മാലിന്യ സംസ്‌ക്കരണത്തിന് മാത്രമായി ചെലവഴിച്ചെന്നും മാനേജര്‍ പറയുന്നു. കൊവിഡിന്റെ തുടക്കത്തില്‍ രണ്ട് ടണ്‍ ബയോമെഡിക്കല്‍ മാലിന്യം മാത്രമാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. പിന്നീട് ക്രമാതിതമായി ഇത് വര്‍ദ്ധിക്കുകയായിരുന്നു. അതിനാല്‍ പൂട്ടിക്കിടക്കുന്ന ഇന്‍സിനറേറ്ററുകളും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുന്ന സ്ഥിതിയുണ്ടാകുമെന്നും പീറ്റര്‍ സാമുവേല്‍ പറഞ്ഞു.
പുതിയ ഇന്‍സിനറേറ്റര്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ഒന്നരക്കോടി രൂപയുടെ ചെലവ് വരും. സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ഒന്നര മാസത്തിനുള്ളില്‍ സ്ഥാപിക്കാനാകും. കൊവിഡ് മാലിന്യം മാത്രം ശേഖരിക്കുന്നതിന് പ്രത്യേകം വാഹനങ്ങളും ജീവനക്കാരെയും തങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പീറ്റര്‍ പറഞ്ഞു. മാലിന്യം ശേഖരിക്കുന്ന ട്രക്കുകള്‍ പെട്ടെന്ന് നിറയുന്നതിനാല്‍ പലപ്പോഴും എല്ലായിടത്തെയും മാലിന്യം ജീവനക്കാര്‍ക്ക് ശേഖരിക്കാനാകുന്നില്ല. എന്നാല്‍ പരാതികള്‍ക്ക് ഇടനല്‍കാതെ ഇവയെല്ലാം ശേഖരിക്കുന്നുണ്ടെന്നും കൊവിഡ് ആരംഭിച്ച ശേഷം തങ്ങള്‍ ഒന്നരക്കോടി രൂപ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചിട്ടുണ്ടെന്നും പീറ്റര്‍ സാമുവേല്‍ പറഞ്ഞു.
കൊവിഡിനെ തുടര്‍ന്ന് വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ തിരുവനന്തപുരം വിമാനത്താവളം വഴി എത്തിയതോടെ അവിടുത്തെ മാലിന്യത്തിന്റെ തോതും വര്‍ദ്ധിച്ചു. ദിവസം തോറം 30 കിലോ മാലിന്യം ഉണ്ടായിരുന്നത് 400 കിലോയായി ഉയര്‍ന്നെന്ന് എയര്‍പോര്‍ട്ടിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

keywords: covid19-biomedical-waste-increasing, Ima, Kerala Cm, Palaghat, Peter samuvel, Covid19, Biomedical waste, Trivandrum Airport, Incinarator, Pollution control bord, Thiruvananthapuram, News, Kerala, COVID-19, Treatment, hospital, Pandemic, The IMA has reached out to the government on the issue of medical waste disposal
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.