പാലത്തായി പീഡന കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ സര്‍ക്കാര്‍ സംഘ്പരിവാറുമായി ഒത്തുകളിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
Jul 13, 2020, 19:48 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 13.07.2020) കണ്ണൂരിലെ പാലത്തായിയില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബി ജെ പി നേതാവ് പത്മരാജനെ രക്ഷിച്ചെടുക്കാന്‍ ഇടതു സര്‍ക്കാര്‍ സംഘ്പരിവാറും ചേര്‍ന്നു നടത്തുന്ന ഒത്തുകളി അവസാനിപ്പിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഏപ്രില്‍ 15 ന് അറസ്റ്റ് ചെയ്യപ്പെട്ട പ്രതിക്കെതിരെ ഇതുവരെയും കുറ്റപത്രം സമര്‍പ്പിക്കാതിരിക്കുന്നത് പോലീസിലെ സംഘപരിവാറിന്റെ സ്വാധീനം ഉറപ്പിക്കുന്നതാണ്. മാര്‍ച്ച് 19 - ന് നടന്ന സംഭവത്തില്‍ ഒരു മാസം കഴിഞ്ഞാണ് ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായത്.
വിമന്‍ ജസ്റ്റിസ് ഉള്‍പ്പെടെയുള്ള സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും നടത്തിയ ശക്തമായ പോരാട്ടത്തിന് ഒടുവിലാണ് പത്മരാജന്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. മറ്റൊരാള്‍ കൂടി പീഡന കേസില്‍ പ്രതിയാണ് എന്ന കുട്ടിയുടെ മാതാവിന്റെ പരാതിയുടെ മേല്‍ ഇതുവരെ കുട്ടിയുടെ മൊഴിയെടുക്കാനോ എഫ്‌ഐആര്‍ ഇടാനോ പോലീസ് തയ്യാറായിട്ടില്ല. പീഡനത്തിന് ഇരയായ കുട്ടിയെ മനോരോഗി ആക്കാനും ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട 90 ദിവസം പൂര്‍ത്തിയാകുമ്പോള്‍ സ്വാഭാവികമായും പ്രതിക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തി പ്രതിയെ രക്ഷിക്കാനാണ് ഇടത് ഭരണകൂടം ശ്രമിക്കുന്നത്. ആഭ്യന്തരവകുപ്പിലെ സംഘ്പരിവാര്‍ സ്വാധീന ശക്തികള്‍ അവരുടെ താല്‍പ്പര്യങ്ങള്‍ നിഷ്പ്രയാസം നടപ്പാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഭരണ പക്ഷത്തുനിന്ന് പരസ്യമായ പിന്തുണ പ്രതികള്‍ക്കുണ്ട് എന്ന് വ്യക്തമാക്കുന്നതാണ് സര്‍ക്കാരിന്റെ ഈ കേസുമായി ബന്ധപ്പെട്ട് പല നടപടികളും. ആരോഗ്യ മന്ത്രിയുടെ സ്വന്തം മണ്ഡലമായ കൂത്തുപറമ്പില്‍ നടന്ന ക്രൂരമായ പീഡനത്തില്‍ നാളിതുവരെ കുട്ടിയുടെ വീട് സന്ദര്‍ശിക്കാനോ വീട്ടുകാരെ കാണാനോ വനിതാ ശിശുക്ഷേമ മന്ത്രി കൂടിയായ ശൈലജ ടീച്ചര്‍ തയ്യാറായിട്ടില്ല. കോവിഡ് കാലത്തെ കുട്ടികളുടെ ആത്മഹത്യാപ്രവണതയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അസ്വസ്ഥതകള്‍ പങ്കുവയ്ക്കുന്ന ആരോഗ്യമന്ത്രി പാലത്തായി കേസില്‍ മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ഭരണകൂടത്തില്‍ നിന്ന് നീതി ലഭിക്കില്ലയെന്ന് ഉറപ്പായ സാഹചര്യത്തില്‍ പൊതു സമൂഹത്തിന്റെ നിരന്തര ജാഗ്രതയും പ്രതിഷേധവും ശക്തിപ്പെടേണ്ടത് അനിവാര്യമാണ്. ഒരു കാരണവശാലും പ്രതി രക്ഷപ്പെട്ടില്ല എന്ന് ഉറപ്പാക്കേണ്ടത് നീതി ബോധമുള്ള സമൂഹത്തിന്റെ ബാധ്യത കൂടിയാണ്. മറ്റൊരു വാളയാര്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിരന്തര ഇടപെടല്‍ അനിവാര്യമാണ്. സിപിഎം - സംഘപരിവാര്‍ ഒത്തുകളിക്ക് എതിരെ ജനങ്ങള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Keywords: Thiruvananthapuram, News, Kerala, Kannur, Case, Torture, Goverment, The government is colluding with Sanghaparivar without filing a chargesheet in the torture case;welfare party

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.