സൗജന്യ നിരക്കില്‍ വിമാന ടിക്കറ്റ് തരപ്പെടുത്താന്‍ ആധാര്‍ കാര്‍ഡില്‍ കാമുകിയെ 'സഹോദരി'യാക്കി; കേരളം ചുറ്റാനെത്തിയ ഇന്‍ഡിഗോ ജീവനക്കാരനും കാമുകിയും ഒടുവില്‍ ജയിലിലായി
Oct 28, 2019, 11:29 IST
നെടുമ്പാശ്ശേരി: (www.kvartha.com 28.10.2019) സൗജന്യ നിരക്കില്‍ വിമാന ടിക്കറ്റ് തരപ്പെടുത്തുന്നതിനായി ആധാര്‍ കാര്‍ഡില്‍ കാമുകിയെ 'സഹോദരി'യാക്കി മാറ്റിയ ഇന്‍ഗോ ജീവനക്കാരന് എട്ടിന്റെ പണികിട്ടി. കാമുകിക്കൊപ്പം ജയില്‍വാസം അനുഷ്ടിക്കേണ്ട ഗതികേടിലാണ് ഇപ്പോള്‍ ഇയാള്‍. ഇന്‍ഡിഗോ ജീവനക്കാരനായ ഭുവനേശ്വര്‍ സ്വദേശി രാഗേഷ് (31), പെണ്‍ സുഹൃത്ത് ഒഡിഷ സ്വദേശിനി രസ്മിത ബരാല (24) എന്നിവരാണ് ജയിലിലായത്. ഇരുവരും കൊച്ചി വിമാനത്താവളത്തിലാണ് പിടിയിലായത്.
ശനിയാഴ്ച രാത്രിയാണ് അറസ്റ്റിനിടയാക്കിയ സംഭവം നടന്നത്. വിമാന ജീവനക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വിമാന യാത്രയ്ക്കായി സൗജന്യ നിരക്കില്‍ ടിക്കറ്റ് അനുവദിക്കാറുണ്ട്. ഈ ആനുകൂല്യം ലഭിക്കുന്നതിനായാണ് വിമാന ജീവനക്കാരനായ രാഗേഷ് പെണ്‍ സുഹൃത്തുമായി വിമാനയാത്ര നടത്തുന്നതിനായി സഹോദരിയുടെ ആധാര്‍ കാര്‍ഡില്‍ കൃത്രിമം കാട്ടിയത്. സഹോദരി രാധയുടെ ആധാര്‍ കാര്‍ഡില്‍ രസ്മിതയുടെ ഫോട്ടോ പതിപ്പിച്ച ശേഷം കളര്‍ പ്രിന്റ് എടുക്കുകയായിരുന്നു.
ഇതുപയോഗിച്ച് വിമാന ടിക്കറ്റ് തരപ്പെടുത്തി കേരളത്തിലെത്തുകയും ചെയ്തു. കാമുകിക്കൊപ്പം മൂന്നാറിലെല്ലാം അടിച്ചുപൊളിച്ച് തിരിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ ഡെല്‍ഹിക്ക് മടങ്ങുന്നതിനായി കൊച്ചി വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇരുവര്‍ക്കും സി ഐ എസ് എഫിന്റെ പൂട്ടുവീഴുന്നത്.
സുരക്ഷാ പരിശോധനയുടെ ഭാഗമായി തിരിച്ചറിയല്‍ രേഖ പരിശോധിച്ച സി ഐ എസ് എഫിന് യുവതിയുടെ പ്രായത്തില്‍ സംശയം തോന്നി. തിരിച്ചറിയല്‍ രേഖയില്‍ ജനന വര്‍ഷം 1991 എന്നാണ്. എന്നാല്‍, യുവതിക്ക് 28 വയസ്സ് തോന്നിക്കുന്നുമില്ല. തുടര്‍ന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് പുറത്താകുന്നത്.
തുടര്‍ന്ന് നെടുമ്പാശ്ശേരി പോലീസിനു കൈമാറിയ കമിതാക്കളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കി. യുവതിയെ ജില്ലാ ജയിലിലേക്കും യുവാവിനെ ആലുവ സബ് ജയിലിലേക്കും റിമാന്‍ഡ് ചെയ്തു. വ്യാജരേഖ ചമച്ചതിനും ആള്‍മാറാട്ടം നടത്തിയതിനും ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: The girlfriend became the sister on the Aadhaar card,Nedumbassery Airport, News, Flight, friend, Arrested, Jail, Court, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.