കണ്ണുര്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് ആദ്യ വനിതാ മേയര്‍: സി സീനത്ത് അധികാരമേറ്റു

 


ADVERTISEMENT

കണ്ണൂര്‍:  (www.kvartha.com 08.07.2020) കണ്ണൂര്‍ കോര്‍പ്പറേഷന്റെ പുതിയ മേയറായി മുസ്ലിം ലീഗിലെ സി സീനത്തിനെ തെരഞ്ഞെടുത്തു. സി പി എമ്മിലെ ഇ പി ലതയെയാണ് സീനത്ത് പരാജയപ്പെടുത്തിയത്. സീനത്തിന് 28 ഉം ലതക്ക് 27 ഉം വോട്ട് ലഭിച്ചു.മുസ്ലിം ലീഗുമായി കോണ്‍ഗ്രസുണ്ടാക്കിയ ധാരണ പ്രകാരം സുമാ ബാലകൃഷ്ണന്‍ മേയര്‍ സ്ഥാനം രാജി വെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത് 55 അംഗ കൗണ്‍സിലില്‍ 28 പേരുടെ പിന്തുണയാണ് യു.ഡി.എഫിനുള്ളത്.
കണ്ണുര്‍ കോര്‍പറേഷനില്‍ മുസ്ലിം ലീഗിന് ആദ്യ വനിതാ മേയര്‍: സി സീനത്ത് അധികാരമേറ്റു

തുടര്‍ച്ചയായ ഒരേ വാര്‍ഡില്‍ നിന്ന് 15 വര്‍ഷം കണ്ണൂര്‍ നഗരസഭാ കൗണ്‍സിലറായും കണ്ണൂര്‍ കോര്‍പ്പറേഷന്‍ രൂപീകൃതമായ ശേഷം ജനറല്‍ സീറ്റായ കസാനക്കോട്ട ഡിവിഷനില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സീനത്ത്, വനിതാ ലീഗ് ജില്ലാ പ്രസിഡന്റാണ്. കണ്ണൂര്‍ നഗരസഭയില്‍ വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണായിരുന്ന സീനത്ത് കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നഗരാസൂത്രണ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്.

Keywords:  Kannur, News, Kerala, Women, Muslim-League,  The first woman mayor of the Muslim League in the Kannur Corporation: C Zeenath assumed office
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia