സി പി എമ്മിലെ വിഭാഗീയത പരസ്യമായി പുറത്ത് വരാൻ തുടങ്ങി: മുല്ലപ്പള്ളി

 


കാസർകോട്: (www.kvartha.com  02.12.2020) സി പി എമ്മിലെ വിഭാഗീയത പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാസർകോട് പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മിൽ പിണറായി വിരുദ്ധ ചേരി സംസ്ഥാനത്താകെ ഉണ്ടായി കഴിഞ്ഞു. കോടിയേരിക്കെതിരെ പടയൊരുക്കം നടത്തിയ പാർട്ടിയിൽ നടപ്പിലാക്കുന്നത് ഇരട്ടനീതിയാണ്. പാർട്ടി പറയാതെയാണ് കോടിയേരി മാറിനിന്നതെന്ന് പറഞ്ഞാൽ സാമാന്യയുക്തിക്ക് വിശ്വസിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി പി എമ്മിലെ വിഭാഗീയത പരസ്യമായി പുറത്ത് വരാൻ തുടങ്ങി: മുല്ലപ്പള്ളി
 
അവഹേളിച്ച മന്ത്രിസഭയിലും പരസ്യമായി വിമർശിച്ച പാർട്ടിയിലും കടിച്ച് തൂങ്ങണോ എന്ന് തോമസ് ഐസക് ഇനിയെങ്കിലും ആലോചിക്കണം. പെരിയ കേസിൽ സിബിഐ എന്ന് പറയുമ്പോൾ പിണറായി വിറളി പിടിക്കുകയാണ്. പഴയ സി പി എമ്മല്ല ഇപ്പോഴെന്നും വേട്ടക്കാരെ ഭയപ്പെടുകയാണ് പാർടിയും മുഖ്യമന്ത്രിയുമെന്നും മുല്ലപ്പള്ളി ആരോപിച്ചു.

സി ബി ഐയുടെ വരവോടെ കൊലയ്ക്ക് കൂട്ടുനിന്നവർ പിടിക്കപ്പെടുമെന്നത് കൊണ്ടാണ് സി ബി ഐ അന്വേഷണം തടയാൻ സി പി എമ്മും സർക്കാരും ശ്രമിച്ചുകൊണ്ടിരുന്നത്.

Keywords:  Kerala, News, Kasaragod, Mullappalli Ramachandran, Press meet, Politics, CPM, KPCC, Top-Headlines, The factionalism in the CPM began to come out in public: Mullappally.

< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia