സി പി എമ്മിലെ വിഭാഗീയത പരസ്യമായി പുറത്ത് വരാൻ തുടങ്ങി: മുല്ലപ്പള്ളി
Dec 2, 2020, 14:13 IST
ADVERTISEMENT
കാസർകോട്: (www.kvartha.com 02.12.2020) സി പി എമ്മിലെ വിഭാഗീയത പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്ന് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കാസർകോട് പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി പി എമ്മിൽ പിണറായി വിരുദ്ധ ചേരി സംസ്ഥാനത്താകെ ഉണ്ടായി കഴിഞ്ഞു. കോടിയേരിക്കെതിരെ പടയൊരുക്കം നടത്തിയ പാർട്ടിയിൽ നടപ്പിലാക്കുന്നത് ഇരട്ടനീതിയാണ്. പാർട്ടി പറയാതെയാണ് കോടിയേരി മാറിനിന്നതെന്ന് പറഞ്ഞാൽ സാമാന്യയുക്തിക്ക് വിശ്വസിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി ബി ഐയുടെ വരവോടെ കൊലയ്ക്ക് കൂട്ടുനിന്നവർ പിടിക്കപ്പെടുമെന്നത് കൊണ്ടാണ് സി ബി ഐ അന്വേഷണം തടയാൻ സി പി എമ്മും സർക്കാരും ശ്രമിച്ചുകൊണ്ടിരുന്നത്.
Keywords: Kerala, News, Kasaragod, Mullappalli Ramachandran, Press meet, Politics, CPM, KPCC, Top-Headlines, The factionalism in the CPM began to come out in public: Mullappally.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

