വന്ധ്യംകരണത്തിനായി അമ്മപട്ടിയെ കൊണ്ടുപോയപ്പോള്‍ അനാഥമായ നായ്ക്കുഞ്ഞുങ്ങള്‍ വീണ്ടും അമ്മയ്ക്കരികില്‍

 



തിരുവനന്തപുരം: (www.kvartha.com 11.11.2019) അമ്മയെ കിട്ടിയതോടെ പട്ടിക്കുഞ്ഞുങ്ങളുടെ കണ്ണീരിന് ശമനമായി. വഴിവക്കില്‍നിന്ന് നായപിടിത്തക്കാര്‍ പിടിച്ചുകൊണ്ടുപോയ അമ്മപ്പട്ടിയെ നായ്ക്കുട്ടികള്‍ക്ക് തിരികെ കിട്ടി. ചാക്കയില്‍ വിമാനത്താവളത്തിന്റെ അന്താരാഷ്ട്ര ടെര്‍മിനലിനു സമീപത്തുനിന്നാണ് നഗരസഭയുടെ നായപിടിത്തക്കാര്‍ അമ്മപട്ടിയെ പിടിച്ചുകൊണ്ട് പോയത്.

പിന്നീട് കഴിഞ്ഞദിവസം പിടിച്ചുകൊണ്ടുപോയ പട്ടിയുടെ കുഞ്ഞുങ്ങളെ നഗരസഭാ അധികൃതര്‍ തന്നെ അമ്മയ്ക്കരികില്‍ എത്തിച്ചു. ആറുകുഞ്ഞുങ്ങളുണ്ടായിരുന്നതില്‍ ഒന്നിനെ ഇതിനിടയില്‍ പ്രദേശവാസിയായ ഒരാള്‍ വളര്‍ത്താന്‍ കൊണ്ടുപോയി.

റോഡരികിലെ മരത്തണലില്‍ അമ്മയും കുഞ്ഞുങ്ങളും വിശ്രമിക്കവെ കഴിഞ്ഞയാഴ്ചയാണ് പട്ടിപിടിത്തക്കാര്‍ കുഞ്ഞുങ്ങളുടെയടുത്തുനിന്ന് അമ്മപ്പട്ടിയെ വന്ധ്യംകരണത്തിനായി കൊണ്ടുപോയത്. അതോടെ പട്ടിക്കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരച്ചില്‍ തുടങ്ങി. ഇതുകണ്ട നാട്ടുകാരും ഓട്ടോ, ടാക്‌സി തൊഴിലാളികളും പട്ടിക്കുഞ്ഞുങ്ങളെ പ്രത്യേകം പെട്ടിയിലാക്കി പാലുംമറ്റും നല്‍കി സംരക്ഷിച്ച് പോരുകയായിരുന്നു.

വന്ധ്യംകരണത്തിനായി അമ്മപട്ടിയെ കൊണ്ടുപോയപ്പോള്‍ അനാഥമായ നായ്ക്കുഞ്ഞുങ്ങള്‍ വീണ്ടും അമ്മയ്ക്കരികില്‍

വിവരമറിയിച്ചതിനെത്തുടര്‍ന്ന് നഗരസഭാ അധികൃതര്‍ പിടിച്ചുകൊണ്ടുവന്ന നായ്ക്കളുടെ കൂട്ടത്തില്‍ പരിശോധിച്ച് അമ്മപ്പട്ടിയെ തിരിച്ചറിയുകയായിരുന്നു.

വെള്ളിയാഴ്ച ചാക്കയില്‍നിന്ന്, നഗരസഭ നായ്ക്കളെ സംരക്ഷിക്കുന്ന തിരുവല്ലം വണ്ടിത്തടത്തിനടുത്തുള്ള കേന്ദ്രത്തിലെത്തിച്ച പട്ടികുട്ടികള്‍ അമ്മപ്പട്ടിക്കൊപ്പം ആരോഗ്യത്തോടെ കഴിയുന്നു.

അമ്മപ്പട്ടിയെ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയശേഷം പിടിച്ചസ്ഥലത്ത് തിരികെ വിടും. മൂന്നോ നാലോ ആഴ്ചയ്ക്കുശേഷം പട്ടിക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്ക് നല്‍കുമെന്ന് നഗരസഭാ വെറ്ററിനറി സര്‍ജന്‍ ഡോ ശ്രീരാഗ് ജയന്‍ പറഞ്ഞു.

ഇവയെക്കൂടാതെ നഗരസഭയുടെ സംരക്ഷണകേന്ദ്രത്തില്‍ അഞ്ചുവയസ്സുള്ള ലാബ്രഡോര്‍ ആണ്‍പട്ടിയും രണ്ടു വയസ്സുള്ള ജര്‍മ്മന്‍ ഷെപ്പേഡ് പെണ്‍പട്ടിയും ഉണ്ട്. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഇവയെ വളര്‍ത്താന്‍ താത്പര്യമുള്ളവര്‍ക്ക് നല്‍കുമെന്ന് ഡോക്ടര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  News, Kerala, Thiruvananthapuram, Dog, Veterinary, Surgeon, Doctor, Municipality, The Dogs are Back at Their Mother
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia