Quality Issue | കവര്‍ ചതിച്ചു; മില്‍മ പാലിന്റെ വിതരണം തടസപ്പെട്ടു
ഗുണനിലവാരമുള്ള കവർ ലഭിക്കുന്നതുവരെ, 28 രൂപയ്‌ക്ക് വെള്ള കവർ പാലു ലഭിക്കും. പുതിയ കവർ ലഭ്യമായ ശേഷം മാത്രമേ വിതരണം പുനരാരംഭിക്കുകയുള്ളു.
കൊല്ലം: (KVARTHA) മില്‍മയുടെ പ്രശസ്തമായ നീല കവര്‍ പാലിന്റെ വിതരണം ജില്ലയില്‍ താത്കാലികമായി നിര്‍ത്തിയിരിക്കുകയാണ്. കവറില്‍ ചോര്‍ച്ച ഉണ്ടാകുന്ന പ്രശ്‌നം കാരണമായാണ് ഈ തീരുമാനം. 26 രൂപയ്ക്ക് ലഭിച്ചിരുന്ന ഈ പാലിന്റെ ലഭ്യത ഇല്ലാതായത് ഉപഭോക്താക്കള്‍ക്ക് നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്താണ് സംഭവിച്ചത്?
മില്‍മയ്ക്ക് കവറുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന സ്വകാര്യ കമ്പനി അടുത്തിടെ നല്‍കിയ നീല കവറുകള്‍ക്ക് കട്ടി കുറവായിരുന്നു. ഇത് കാരണം പായ്ക്കിംഗ് ചെയ്യുമ്പോള്‍ തന്നെ പാല്‍ ചോര്‍ന്നു തുടങ്ങി.വിതരണ സമയത്തും കടകളില്‍ വച്ചും പാല്‍ ചോര്‍ന്നതോടെ വന്‍ നഷ്ടം സംഭവിച്ചു. ഈ സാഹചര്യത്തിലാണ് നീല കവറിലെ പായ്ക്കിംഗ് നിര്‍ത്താന്‍ തീരുമാനിച്ചത്.
ഉപഭോക്താക്കള്‍ക്ക് എന്ത് ചെയ്യാം?
ഗുണനിലവാരമുള്ള പുതിയ നീല കവര്‍ ലഭിക്കുന്നതുവരെ ഉപഭോക്താക്കള്‍ക്ക് 28 രൂപ നല്‍കി 525 മില്ലി ലിറ്റിറിന്റെ വെള്ള കവര്‍ പാല്‍ വാങ്ങാം. ചെറിയ കടകളിൽ ഒരാഴ്ചയായി നീല കവര്‍ പാല്‍ ലഭ്യമല്ല.സൂപ്പർ മാർക്കറ്റുകള്‍ക്ക് ക്യു.ആർ കോഡില്‍ മാറ്റം വരുത്താൻ കൂടുതല്‍ സമയം ആവശ്യമായതിനാല്‍ കഴിഞ്ഞ ദിവസം വരെ നല്‍കി.
നീല കവര്‍ പാലിന്റെ പ്രത്യേകതകള്‍
* 3.0 ശതമാനം കൊഴുപ്പും 8.5 ശതമാനം കൊഴുപ്പില്ലാത്ത ഖര വസ്തുവും അടങ്ങിയിരിക്കുന്നു.
* കുട്ടികള്‍ക്ക് കൊടുക്കാന്‍ വളരെ അനുയോജ്യമാണ്.
* പാല്‍ കുറച്ചു സമയം ഇളകാതെ വച്ചാല്‍ കൊഴുപ്പ് മുകളിലേക് അടിഞ്ഞു വരും. അര ലിറ്റർ പായ്ക്കറ്റില്‍ ലഭ്യമാണ്.
എപ്പോഴാണ് നീല കവര്‍ പാല്‍ വീണ്ടും ലഭ്യമാകുക?
ഗുണനിലവാരമുള്ള പുതിയ നീല കവര്‍ ലഭിച്ചാല്‍ മാത്രമേ പാലിന്റെ വിതരണം പുനരാരംഭിക്കുകയുള്ളു.
#MilmaMilk, #CoverLeakage, #DistributionHalt, #QualityIssue, #ConsumerNews, #MilkSupply