ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 15.06.2016) സംഗീതത്തെ പ്രമേിച്ചവരെ ദൈവം ഒന്നിപ്പിച്ചു. നവ ദമ്പതികളുടെ സംഗീത യാത്രയുടെ തുടക്കം യൂട്യൂബില്‍ വൈറലായി. വിശാഖിനും ഭാര്യ സൂര്യയ്ക്കും സംഗീതമാണ് ജീവിതം. തിരക്കിട്ട പ്രൊഫഷണല്‍ ജീവിതത്തിനിടയിലും സംഗീതത്തിന് അവര്‍ സമയം കണ്ടു.
സംഗീതയാത്രയുടെ ഐശ്വര്യമുള്ള തുടക്കത്തിനായി അവര്‍ തെരഞ്ഞെടുത്തത് സംഗീത ചക്രവര്‍ത്തി എ.ആര്‍. റഹ്മാന്റെ ഈണങ്ങളെയാണ്. വിശാഖിന് ഏറെയിഷ്ടമുള്ള രാഗം ഹംസധ്വനിയാണ്. എ ആര്‍ റഹ്മാനെയും ഒരുപാടിഷ്ടമാണ്. അതിനാലാണ് പാട്ടുലോകത്തേക്കുള്ള ദമ്പതികളുടെ യാത്രയ്ക്ക് തുടക്കമിട്ടപ്പോള്‍ ഈ രണ്ട് ഇഷ്ടങ്ങളും ഒന്നിച്ചു തിരഞ്ഞെടുത്തത്.
തേരേ നൈനാ...വെള്ളൈ പൂക്കള്‍ എന്നീ ഗാനങ്ങള്‍ വിശാഖ് ആലപിച്ചപ്പോള്‍ സൂര്യ വയലിനില്‍ മധുരമായി ഈണമിട്ടു. സംഗീത പ്രേമികളുടെ ഉള്ളില്‍ തട്ടുന്ന ആലാപനം. യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോയ്ക്ക് ഇതിനകം നല്ല പ്രതികരണങ്ങള്‍ കിട്ടിയതിന്റെ സന്തോഷത്തിലാണ് സൂര്യയും വിശാഖും.
ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് എന്‍ഐടിയില്‍ നിന്നും ബിടെക് പൂര്‍ത്തിയാക്കിയ വിശാഖിന് വിവാഹം എന്ന ആലോചന വന്നപ്പോള്‍ ഒന്നേ പറയാനുള്ളൂ. സംഗീതത്തെ ഇഷ്ടപ്പെടുന്ന ഒരാളാകണം വധു. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദധാരിയായ സൂര്യയും മറിച്ചായിരുന്നില്ല.

ചെറുപ്പം മുതല്‍ കലാരംഗത്ത് തിളങ്ങിയ വിദ്യാര്‍ത്ഥിനിയാണ്. പ്രസംഗവും പാട്ടും കഥാപ്രസംഗവും വയലിന്‍ വായനയുമൊക്കെയായി വിദ്യാര്‍ഥി ജീവിതം തകര്‍ത്തവളാണ്. വിവാഹ ആലോചന വന്നപ്പോള്‍ സൂര്യക്കും ഒന്നേ പറയാനുള്ളൂ. തന്റെ ആഗ്രഹങ്ങള്‍ക്ക് എതിരു പറയാത്ത ആളായിരിക്കണം. ദൈവ നിശ്ചയം, അത് അങ്ങനെ സംഭവിച്ചു. കൈരളിയിലെ മാമ്പഴമെന്ന റിയാലിറ്റി ഷോയിലെ വിജയിയായിരുന്നു സൂര്യ.
തിരുവനന്തപുരം സ്വദേശിയായ വിശാഖിന്റെ വീട്ടില്‍ നിന്ന് കോട്ടയത്തെ സൂര്യയുടെ വീട്ടിലേക്ക് വരാനുള്ള വഴി എംസി റോഡ് ആണ്. അതിനാല്‍ ഇരുവരും ചേര്‍ന്ന് ആരംഭിച്ച ഫെയ്ബുക്ക് പേജിന് 'എംസി റോഡ് കണക്ട്‌സ്' എന്നാണ് പേരിട്ടിരിക്കുന്നത്.
ഇരുവരും ഒരുമിച്ചു പുറത്തിറക്കിയ യൂട്യൂബ് വീഡിയോ കണ്ട് ഇതിനകം നിരവധി പരിപാടികള്‍ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. സ്വന്തമായി എഴുതി ഈണമിട്ട് ഗാനങ്ങള്‍ പുറത്തിറക്കുകയാണ് ഈ ദമ്പതികളുടെ അടുത്ത ലക്ഷ്യം.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.