മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരികെയെടുപ്പിച്ച് നഗരസഭയുടെ മാതൃക

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വടക്കാഞ്ചേരി: (www.kvartha.com 23.08.2021) പാടശേഖരത്ത് മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരികെയെടുപ്പിച്ച് മാതൃകയായി വടക്കാഞ്ചേരി നഗരസഭ. എങ്കക്കാട് പടിഞ്ഞാറേ പാടശേഖരത്തിൽ നാല് ചാക്കുകളിലായി പ്ലാസ്റ്റിക് തള്ളിയ തറയിൽ ജോസിനെയാണ് നഗരസഭാ അധികൃതർ പിടികൂടി മാലിന്യം തിരിച്ചെടുപ്പിച്ചത്.

  
മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരികെയെടുപ്പിച്ച് നഗരസഭയുടെ മാതൃക



പാടശേഖരത്ത് നിന്നും തിരിച്ചെടുപ്പിച്ച മാലിന്യങ്ങൾ മുഴുവനും പ്ലാസ്റ്റിക് ആയതിനാൽ ഓരോന്നിനും 60 രൂപ വെച്ച് യൂസർ ഫീ നൽകി ഹരിതകർമ സേനയെ ഏൽപിക്കാൻ നടപടി സ്വീകരിക്കുമെന്നും തുടർന്ന് ഇയാൾക്കെതിരെ പിഴ ഈടാക്കി നിയപരമായി ശിക്ഷിക്കുമെന്നും വടക്കാഞ്ചേരി നഗരസഭാ സെക്രടറി കെ കെ മനോജ് അറിയിച്ചു.


നഗരസഭ കൗൺസിലർ ഷീല മുരളി, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർ വിവരം അറിയിച്ചതിനെ തുടർന്നാണു നഗരസഭ അധികൃതർ എത്തി ജോസിനെയും കൂട്ടാളികളെയും പിടികൂടിയത്. ജൂനിയർ ഹെൽത് ഇൻസ്‌പെക്ടർമാരായ പി എൻ രാജീവൻ, വി കെ രാമാനുജൻ, കെ എം സാഹിറ എന്നിവരാണു സ്ക്വാഡിൽ ഉണ്ടായിരുന്നത്.

Keywords:  Thrissur, News, Kerala, Municipality, Waste Dumb, Police, Top-Headlines, The corporation will take back the garbage dumped by those who dumped it in the paddy field.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia