SWISS-TOWER 24/07/2023

വയനാട്ടിൽ ആരോഗ്യ കേന്ദ്രങ്ങൾ അടക്കം വിവിധ പദ്ധതികൾ ശനിയാഴ്ച മുഖ്യമന്ത്രി നാടിന് സമർപിക്കും

 


ADVERTISEMENT

കൽപറ്റ: (www.kvartha.com 22.07.2021) സംസ്ഥാന സര്‍കാറിന്റെ നൂറ് ദിന കർമ മപദ്ധതിയില്‍ ഉള്‍പെടുത്തി നിര്‍മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ വിവിധ പദ്ധതികള്‍ ശനിയാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൂപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം, 5 ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍, നവീകരിച്ച ജില്ലാ ടി ബി സെന്റര്‍ എന്നിവയുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിക്കുന്നത്.

ഉച്ചയ്ക്ക് 12 ന് നടക്കുന്ന ചടങ്ങില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് അതത് കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രാദേശിക ചടങ്ങുകളില്‍ എംഎല്‍എമാര്‍ മുഖ്യാതിഥികളായിരിക്കും.
Aster mims 04/11/2022

വയനാട്ടിൽ ആരോഗ്യ കേന്ദ്രങ്ങൾ അടക്കം വിവിധ പദ്ധതികൾ ശനിയാഴ്ച മുഖ്യമന്ത്രി നാടിന് സമർപിക്കും

മൂപ്പൈനാട് പ്രാഥമികാരോഗ്യ കേന്ദ്രം

മൂപ്പൈനാട് പ്രാഥമികാരോഗ്യകേന്ദ്രത്തിനായി പാടിവയലിലാണ് പുതിയ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഒന്നര കോടി രൂപ ഇതിനായി ചെലവിട്ടു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് രണ്ടു നിലകളിലായി 16,140 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം.

ആന്റിനാറ്റല്‍ ട്രൈബല്‍ ഹോം ഡെലിവറി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആദിവാസി ഗര്‍ഭിണികളുടെ പരിചരണത്തിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ആന്റിനാറ്റല്‍ ട്രൈബല്‍ ഹോം (ഗര്‍ഭകാല ഗോത്ര മന്ദിരങ്ങള്‍). പ്രസവത്തോടനുബന്ധിച്ച ദിവസങ്ങളില്‍ കുടുംബസമേതം താമസിച്ച് ചികിത്സ ഉറപ്പാക്കാന്‍ ഇതുവഴി കഴിയും. വയനാട്ടില്‍ 7 കേന്ദ്രങ്ങളാണ് ഒരുങ്ങിയത്. ഇതില്‍ നൂല്‍പ്പുഴ, വാഴവറ്റ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇതിനകം കഴിഞ്ഞു. വൈത്തരി, സുല്‍ത്താന്‍ ബത്തേരി താലൂക് ആശുപത്രികള്‍, അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ അഞ്ച് ഗര്‍ഭകാല ഗോത്ര മന്ദിരങ്ങളാണ് ഉദ്ഘാടനത്തിനൊരുങ്ങിയത്. എല്ലാ കേന്ദ്രങ്ങളുമായി 43 ലക്ഷം രൂപയാണ് ചെലവിട്ടത്.

Keywords:  Kerala, News, Wayanad, Chief Minister, Pinarayi vijayan, Inauguration, Hospital, Health Minister, The Chief Minister will submit various projects including health centers in Wayanad on Saturday.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia