ജനങ്ങളെ ഭയക്കുന്ന മുഖ്യമന്ത്രി പോലീസ് അകമ്പടി കൂട്ടുന്നു: രമ്യാ ഹരിദാസ്
Oct 31, 2019, 22:02 IST
കണ്ണൂര്‍: (www.kvartha.com 31.10.2019) ഇടതും വലതും പോലീസുകാരുടെ അകമ്പടിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പോകുന്നത് ജനങ്ങളെ ഭയന്നാണെന്ന് രമ്യ ഹരിദാസ് എം പി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മജിയുടെ 150ാം ജന്മവാര്‍ഷികാചരണത്തിന്റെ സമാപനവും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് ജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കാന്‍ ആയിരക്കണക്കിന് ജനങ്ങളാണ് കാത്തിരുന്നതെങ്കില്‍ ഇന്ന് കേരളത്തിലെ ജനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാത്തിരിക്കുന്നത് കണ്ണീര്‍ കുടിപ്പിക്കുന്ന പാര്‍ട്ടിയെയും നേതാക്കളെയും വലിച്ച് കീറാനാണ്.
സ്ത്രീകളെ കണ്ണീര്‍ കുടിപ്പിക്കുന്ന ഭരണമാണ് സര്‍ക്കാരില്‍നിന്നും പാര്‍ട്ടിയില്‍നിന്നും നിരന്തരം ഉണ്ടായിരിക്കുന്നത്. എടയന്നൂരിലെ ഷുഹൈബിന്റെ വെട്ടിനുറുക്കിയ ശരീരം ഉമ്മയുടെ മുന്നിലേക്ക് കൊടുത്താണോ സ്ത്രീ സുരക്ഷ നടത്തിയത്. വാളയാര്‍ കേസില്‍ പ്രതികളുടെ രക്ഷക്കെത്തിയ സര്‍ക്കാറിനെയും പാര്‍ട്ടിയെയും ജനങ്ങള്‍ പുറത്തേക്ക് പറഞ്ഞയക്കുന്ന കാലം വിദൂരമല്ലെന്നും രമ്യ വ്യക്തമാക്കി.
പൂനെയില്‍ നടന്ന ദേശീയ അത്ലറ്റിക് മീറ്റില്‍ പോള്‍വോള്‍ട്ടില്‍ സ്വര്‍ണം നേടിയ ചാലയിലെ കൃഷ്ണരാജിന് ഉപഹാരം നല്‍കി.
ഡി സി സി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. രണ്ടാം സ്വാതന്ത്ര്യസമരത്തിന് സജ്ജരാവേണ്ടിവരുമോ നമ്മള്‍ എന്ന സെമിനാറില്‍ കെ സി ഉമേഷ് ബാബു വിഷയം അവതരിപ്പിച്ചു. കെ. സുരേന്ദ്രന്‍, പ്രൊഫ. എ ഡി മുസ്തഫ, എം നാരായണന്‍കുട്ടി, ചന്ദ്രന്‍ തില്ലങ്കേരി, അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, എം പി മുരളി, എം പി ഉണ്ണികൃഷ്ണന്‍, വി വി പുരുഷോത്തമന്‍, കെ പി പ്രഭാകരന്‍, വി സുരേന്ദ്രന്‍, മുഹമ്മദ് ബ്ലാത്തൂര്‍, രജനി രമാനന്ദ്, ഡോ. കെ വി ഫിലോമിന, കെ സി മുഹമ്മദ് ഫൈസല്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kannur, Congress, Mahatma Gandhi, Birthday Celebration, The Chief Minister fears people and increases the police escort

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.