SWISS-TOWER 24/07/2023

ഔദ്യോഗിക പ്രഖ്യാപനം വരും മുൻപ് സുരേന്ദ്രൻ തിടുക്കം കാട്ടി; ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.03.2021) ഔദ്യോഗിക പ്രഖ്യാപനം വരും മുൻപ് സുരേന്ദ്രൻ തിടുക്കം കൂട്ടിയെന്നു ബി ജെ പി കേന്ദ്ര നേതൃത്വം. മെട്രോമാന്‍ ഇ ശ്രീധരനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചു. പ്രഖ്യാപനത്തിന് മുൻപ് ആലോചന നടന്നില്ലെന്ന് കേരളത്തിന്‍റെ ചുമതലയുള്ള പ്രഹ്ലാദ് ജോഷി ബിജെപി കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചു.

തെരഞ്ഞെടുപ്പ് നടക്കുന്ന ഒരു സംസ്ഥാനത്തും ബിജെപി സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വത്തിന്‍റെ നിർദേശപ്രകാരമാണ് മുഖ്യമന്ത്രി സ്ഥാനാർഥി പ്രഖ്യാപനമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കൾ അറിയിച്ചത്.
Aster mims 04/11/2022

ഔദ്യോഗിക പ്രഖ്യാപനം വരും മുൻപ് സുരേന്ദ്രൻ തിടുക്കം കാട്ടി; ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതില്‍ കേന്ദ്ര നേതൃത്വത്തിന് അതൃപ്തി

ശ്രീധരനായിരിക്കും പാർടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന് വിജയയാത്രക്കിടെ തിരുവല്ലയിൽ വെച്ച് സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. കേന്ദ്രസഹമന്ത്രി വി മുരളീധരനും മുഖ്യമന്ത്രി സ്ഥാനാർഥിയുടെ കാര്യം ആദ്യം സ്ഥിരീകരിച്ചു.

കേന്ദ്ര മന്ത്രി വി മുരളീധരൻ ആദ്യം ഇത് ശരിവെച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ലെന്ന് പറഞ്ഞ് വൈകീട്ട് തിരുത്തി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ആദ്യ പ്രതികരണമെന്നും പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നുമായിരുന്നു സംസ്ഥാന അധ്യക്ഷന്‍റെ വിശദീകരണമെന്ന് പറഞ്ഞാണ് പിന്നീട് മുരളീധരൻ തിരുത്തിയത്.

Keywords:  News, Kerala, State, Politics, BJP, Election, Assembly Election, Assembly-Election-2021, New Delhi, K. Surendran, Central leadership, Dissatisfied, Chief Ministerial candidate, Sreedharan, The central leadership is dissatisfied with the announcement of Sreedharan as the Chief Ministerial candidate.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia