ADVERTISEMENT
റാന്നി: (www.kvartha.com 30.12.2021) ബുധനാഴ്ച രാവിലെ പത്തനംതിട്ട ആങ്ങമൂഴിയില്‍ ആട്ടിന്‍കൂട്ടില്‍നിന്നും പിടിയിലായ പുലി ചത്തു. അവശനിലയിലായതിനെ തുടര്‍ന്ന് ചികിത്സ കഴിഞ്ഞ് കോന്നിയിലെത്തിച്ച പുലി വ്യാഴാഴ്ച പുലര്‍ച്ച നാലു മണിയോടെയാണ് ചത്തത്. കാലില്‍ തറച്ചിരുന്ന മുള്ളന്‍പന്നിയുടെ മുള്ള് ചികിത്സയ്ക്കിടെ നീക്കിയിരുന്നു.
തിരികെ രാത്രി രണ്ട് മണിയോടെയാണ് കോന്നിയിലെ ആനക്കൂട്ടില്‍ എത്തിച്ചത്. ആങ്ങമൂഴി തിരുവല്ലാലുങ്കല്‍ സുരേഷിന്റെ വീട്ടിലെ ആട്ടിന്‍കൂട്ടിലാണ് ബുധനാഴ്ച രാവിലെ 7.30ഓടെ പുലിയെ കണ്ടത്. സുരേഷിന്റെ ഭാര്യ ചന്ദ്രിക ആടിനു തീറ്റ കൊടുക്കാന്‍ എത്തിയപ്പോള്‍ ഇറങ്ങിയോടുകയായിരുന്നു.

പിന്നീട് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയും സ്ഥലത്തെത്തിയശേഷം ടാര്‍പോളിന്‍ ഷീറ്റ് ഇട്ട് കുടുക്കുകയുമായിരുന്നു. പിന്നീട് കൊല്ലം ജില്ലാ വെറ്റിനറി ആശുപത്രിയില്‍ എത്തിച്ചാണ് കാലില്‍ തറച്ച മുള്ള് പുറത്തെടുത്തത്.
Keywords: The captured leopard died from the sheepfold, Pathanamthitta, News, Local News, Dead, Dead Body, Hospital, Treatment, Forest, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.