ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.05.2016) പിണറായി വിജയന്റെ നേതൃത്വത്തില്‍ അധികാരമേല്‍ക്കുന്നത് മൂന്നു പതിറ്റാണ്ടിനിടെ ആദ്യ കേരളാ കോണ്‍ഗ്രസ് വിമുക്ത മന്ത്രിസഭ. ഇതിനു മുമ്പ് ഇ.കെ.നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന 1987-1991 ലാണ് കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെടാതെ പോയത്. അന്ന് പി.ജെ.ജോസഫിനൊപ്പമുള്ള വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായിരുന്നെങ്കിലും എം.എല്‍.എമാര്‍ ആരും ഇല്ലാതിരുന്നതിനാലാണ് കേരള കോണ്‍ഗ്രസിനു മന്ത്രിസഭയില്‍ ഇടം കിട്ടാതെ പോയത്.
പിന്നീട് വന്ന എല്ലാ മന്ത്രിസഭകളിലും കേരള കോണ്‍ഗ്രസിന്റെ പ്രതിനിധികള്‍ മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിരുന്നു. 1991 ലെ കരുണാകരന്‍ മന്ത്രിസഭയില്‍ കെ.എം. മാണിയും ആര്‍. ബാലകൃഷ്ണപിള്ളയും ടി.എം.ജേക്കബും കേരള കോണ്‍ഗ്രസ് പ്രതിനിധികളായിരുന്നു. 1996 ലെ നായനാര്‍ മന്ത്രിസഭയില്‍ പി.ജെ. ജോസഫ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 2001 ല്‍ അധികാരമേറ്റ എ.കെ. ആന്റണിയുടെ മന്ത്രിസഭയില്‍ കെ.എം. മാണി, ടി.എം. ജേക്കബ്, സി.എഫ്. തോമസ്, കെ.ബി. ഗണേഷ് കുമാര്‍ എന്നിവരാണു കേരള കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചിരുന്നത്.
2006 ല്‍ പി.ജെ. ജോസഫാണ് കേരള കോണ്‍ഗ്രസ് പ്രതിനിധിയായി മന്ത്രിസഭയില്‍ ഇടം കണ്ടെത്തിയത്. ജോസഫ് രാജിവച്ചപ്പോള്‍ ടി.യു.കുരുവിളയും അദ്ദേഹം ഒഴിഞ്ഞപ്പോള്‍ മോന്‍സ് ജോസഫും മന്ത്രിയായി. പിന്നീട് ജോസഫ് ഗ്രൂപ്പ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ചതോടെ ലയനത്തിന് എതിര് നിന്ന വി. സുരേന്ദ്രന്‍ പിള്ള മന്ത്രിയായി.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ കെ.എം. മാണിയും പി.ജെ. ജോസഫും ഇടം കണ്ടെത്തി. ഇത്തവണ ഇടതുമുന്നണിക്കൊപ്പം ഉണ്ടായിരുന്ന കേരള കോണ്‍ഗ്രസുകളില്‍ നിന്ന് ഒരാളുപോലും ജയിക്കാതായതോടെയാണ് മന്ത്രിസഭയിലെ കേരള കോണ്‍ഗ്രസിന്റെ പ്രാതിനിധ്യം നഷ്ടമായത്.
Keywords: Thiruvananthapuram, Kerala, Kerala Congress, Congress, CPM, LDF, UDF, Election-2016, Assembly, Assembly Election, Minister, Government.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.