സംശയാസ്പദമായി കണ്ട മീൻപിടുത്ത ബോട് പിടികൂടി; മതിയായ രേഖകളും, വലകളും മറ്റ് സാമഗ്രികളും ഉണ്ടായിരുന്നില്ലെന്ന് കോസ്റ്റൽ പൊലീസ്
Sep 27, 2021, 20:57 IST
ഹരിപ്പാട്: (www.kvartha.com 27.09.2021) ആലപ്പുഴയില്‍ സംശയാസ്പദമായി കണ്ട മീൻപിടുത്ത ബോട് പിടികൂടി. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസാണ് ആറാട്ടുപുഴ വട്ടച്ചാൽ തീരത്തുനിന്നും 12 നോടികൽ മൈൽ അകലെ കടലിൽ നിന്നും ബോട് പിടികൂടിയത്.
മീൻ പിടുത്തത്തിന് വൈപ്പിനിൽ നിന്നും മറൈൻ വകുപ്പ് നൽകിയ പെർമിറ്റ് കൈവശമുണ്ടെങ്കിലും ബോടിൽ വലകളോ മറ്റ് മീൻ പിടുത്ത സാമഗ്രികളോ ഉണ്ടായിരുന്നില്ലെന്നും, ഈ ബോട് മുമ്പും തൊഴിലാളികൾ കണ്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മൂന്ന് കന്യാകുമാരി സ്വദേശികളും ഒരു പോണ്ടിച്ചേരി സ്വദേശിയുമാണ് ബോടിൽ ഉണ്ടായിരുന്നത്. കൊച്ചിയിൽ നിന്നും തമിഴ്‌നാട്ടിലെ തേങ്ങാ പട്ടണത്തിലേക്ക് മീൻ പിടുത്ത സാമഗ്രികൾ കയറ്റുന്നതിന് പോവുകയാണെന്നായിരുന്നു തൊഴിലാളികൾ പറഞ്ഞതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നാഗർകോവിൽ ക്യൂ ബ്രാഞ്ച് ഇൻസ്പെക്ടർ കേരളത്തിലേക്ക് നൽകിയ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ബോട് പിടികൂടിയത്.

നാഗര്‍കോവില്‍ പൊലീസിന്‍റെ അറിയിപ്പ് പ്രകാരം തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സബ് ഇൻസ്പെക്ടർ എ മണിലാൽ സംശയാസ്പദമായി കാണുന്ന ബോടുകളെക്കുറിച്ച് വിവരമറിയിക്കണമെന്ന സന്ദേശം തൊഴിലാളികൾ ഉൾക്കൊള്ളുന്ന വാട്സപ് ഗ്രൂപിലേക്ക് കൈമാറിയിരുന്നു.
തുടര്‍ന്ന് മീൻപിടുത്ത തൊഴിലാളികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് സംഘം ആഴക്കടലിൽ പോയി ബോട് പിടിച്ചെടുത്തത്.
ബോടിലെത്തി നടത്തിയ ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചതെന്നും കൃത്യമായ രേഖകൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നും എസ് ഐ പറഞ്ഞു. ഇതേ തുടർന്ന് ബോട് പിടികൂടി വലിയഴീക്കൽ ഹൈസ്കൂളിന് സമീപം എത്തിക്കുകയും തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
Keywords: News, Kerala, Boat, Police, State, Top-Headlines, Alappuzha, Fishermen, The boat, which was found suspicious, was seized.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.