മാല മോഷണക്കേസിലെ പ്രതികള്‍ എട്ടു വര്‍ഷത്തിനുശേഷം പിടിയില്‍

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 29.11.2019) മാല പിടിച്ചുപറിക്കേസിലെ പ്രതികള്‍ എട്ടു വര്‍ഷത്തിനുശേഷം പിടിയിലായി. 2007ല്‍ മാങ്ങാട് രജിസ്റ്റര്‍ ഓഫീസിന് സമീപത്തുവെച്ച് സ്ത്രീയുടെ കഴുത്തില്‍നിന്ന് ആറു പവന്‍ തൂക്കം വരുന്ന മാല തട്ടിപ്പറിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് മുങ്ങി നടക്കുകയായിരുന്ന രണ്ടുപേരെയാണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്. പള്ളിപ്രം സ്വദേശികളായ പി സിറാജ് (39), ഷംഷീര്‍ പി (43) എന്നിവരാണ് അറസ്റ്റിലായത്.

2011ല്‍ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി മൂന്നുവര്‍ഷത്തേക്ക് ശിക്ഷിച്ച ഇവര്‍ മുങ്ങി നടക്കുകയായിരുന്നു. കണ്ണപുരം എസ് ഐ ബിജു പ്രകാശിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് എസ് ഐ ബിജു പ്രകാശ്, എസ് ഐ വിന്‍സന്റ് പി ജെ, മഹേഷ് പി എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ കുഞ്ഞിപ്പള്ളിയില്‍വെച്ചാണ് ഇവരെ പിടികൂടിയത്.

മാല മോഷണക്കേസിലെ പ്രതികള്‍ എട്ടു വര്‍ഷത്തിനുശേഷം പിടിയില്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords:  Kerala, News, Kannur, theft, Women, Arrested, Court, The accused in necklace theft case arrested after 8 long year
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia