Mega Kalaripayat | തട്ടകം മെഗാ കളരിപ്പയറ്റ് ജനുവരി 27 ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കും; ഇന്‍ഡ്യയില്‍ ഇത് ആദ്യം

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള മലബാറിന്റെ ആയോധന കലയായ കളരിപ്പയറ്റിന് അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുക്കണമെന്ന ലക്ഷ്യവുമായി 501 കളരി അഭ്യാസികളുടെ തട്ടകം കളരിപ്പയറ്റ് പ്രദര്‍ശനം ജനുവരി 27 ന് വൈകുന്നേരം 4.30 ന് കണ്ണൂര്‍ പൊലീസ് പരേഡ് മൈതാനിയില്‍ നടക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നോര്‍ത് മലബാര്‍ ടൂറിസം ഓര്‍ഗനൈസേഷനാണ് (NOMTO)ഇന്‍ഡ്യയിലെ ഏറ്റവും വലിയ മെഗാ ഷോ നടത്തുന്നത്. പത്മശ്രീ എസ് ആര്‍ ഡി പ്രസാദ് മുഖ്യാതിഥിയാകും. എം പിമാര്‍ എം എല്‍ എ മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഇത്രയും വലിയ മെഗാ കളരിപ്പയറ്റ് പ്രദര്‍ശനം നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

Mega Kalaripayat | തട്ടകം മെഗാ കളരിപ്പയറ്റ് ജനുവരി 27 ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കും; ഇന്‍ഡ്യയില്‍ ഇത് ആദ്യം


വാര്‍ത്താ സമ്മേളനത്തില്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍, നോടോ വൈസ് പ്രസിഡന്റ് ടി വി മധുകുമാര്‍, നോടോ ഓണററി സെക്രടറി സി അനില്‍കുമാര്‍, ദിനേശന്‍ കുരുക്കള്‍, കെ എസ് സദാശിവന്‍ ഗുരുക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Thattakam Mega Kalaripayat will be held on January 27 at Kannur Police Ground, Kannur, News, Thattakam Mega Kalaripayat, Police Ground, Press Meet, Press Club, Padma Shri SRD Prasad, Chief Gust, Kerala News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia