Mega Kalaripayat | തട്ടകം മെഗാ കളരിപ്പയറ്റ് ജനുവരി 27 ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കും; ഇന്‍ഡ്യയില്‍ ഇത് ആദ്യം
Jan 25, 2024, 15:30 IST
കണ്ണൂര്‍: (KVARTHA) അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള മലബാറിന്റെ ആയോധന കലയായ കളരിപ്പയറ്റിന് അര്‍ഹിക്കുന്ന അംഗീകാരം നേടിയെടുക്കണമെന്ന ലക്ഷ്യവുമായി 501 കളരി അഭ്യാസികളുടെ തട്ടകം കളരിപ്പയറ്റ് പ്രദര്‍ശനം ജനുവരി 27 ന് വൈകുന്നേരം 4.30 ന് കണ്ണൂര്‍ പൊലീസ് പരേഡ് മൈതാനിയില്‍ നടക്കുമെന്ന് സംഘാടകര്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നോര്‍ത് മലബാര്‍ ടൂറിസം ഓര്‍ഗനൈസേഷനാണ് (NOMTO)ഇന്‍ഡ്യയിലെ ഏറ്റവും വലിയ മെഗാ ഷോ നടത്തുന്നത്. പത്മശ്രീ എസ് ആര്‍ ഡി പ്രസാദ് മുഖ്യാതിഥിയാകും. എം പിമാര്‍ എം എല്‍ എ മാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. ഇന്‍ഡ്യയില്‍ ആദ്യമായാണ് ഇത്രയും വലിയ മെഗാ കളരിപ്പയറ്റ് പ്രദര്‍ശനം നടത്തുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ നോര്‍ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ടി കെ രമേഷ് കുമാര്‍, നോടോ വൈസ് പ്രസിഡന്റ് ടി വി മധുകുമാര്‍, നോടോ ഓണററി സെക്രടറി സി അനില്‍കുമാര്‍, ദിനേശന്‍ കുരുക്കള്‍, കെ എസ് സദാശിവന്‍ ഗുരുക്കള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Thattakam Mega Kalaripayat will be held on January 27 at Kannur Police Ground, Kannur, News, Thattakam Mega Kalaripayat, Police Ground, Press Meet, Press Club, Padma Shri SRD Prasad, Chief Gust, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.