Viral | ആ വൈറൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇവിടെയുണ്ട്! 1.22 ലക്ഷം രൂപ ചിലവിലൊരു ജനകീയ സംരംഭം; വിശേഷങ്ങൾ അവസാനിക്കുന്നില്ല

 


എറണാകുളം: (www.kvartha.com) കേരളത്തിലെ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം അടുത്ത കാലത്തായി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. പ്രധാനമായും രണ്ട് കാരണങ്ങളാലാണ് ഇത് വലിയ രീതിയിൽ പ്രചരിച്ചത്. സാധാരണ ഇത്തരം കെട്ടിടങ്ങളിൽ ജനപ്രതിനിധിയുടെ പേര് വലിയ അക്ഷരത്തിലും അവരുടെ ആസ്‌തി വികസന തുകയിൽ നിന്ന് ചിലവഴിച്ച തുക കൊണ്ടാണ് നിർമിച്ചതെന്നും വ്യക്തമാക്കി എഴുതി വെച്ചിരിക്കുന്നത് കാണാം. എന്നാൽ ഈ വൈറൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ, ജനങ്ങൾ സംഭാവന നൽകിയ തുക ഉപയോഗിച്ച് നിർമിച്ചതാണെന്ന് സവിശേഷമായി എഴുതിയിട്ടുണ്ട്.

Viral | ആ വൈറൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഇവിടെയുണ്ട്! 1.22 ലക്ഷം രൂപ ചിലവിലൊരു ജനകീയ സംരംഭം; വിശേഷങ്ങൾ അവസാനിക്കുന്നില്ല

കൂടാതെ, നാലും അഞ്ചും 15 ലക്ഷവും വരെ ചിലവഴിച്ച് നിർമിച്ചതായി പലയിടത്തും ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിൽ എഴുതിവെച്ചിരിക്കുന്നത് കാണാമെങ്കിൽ ഇവിടെ ചിലവായത് വെറും 1,22,700 രൂപയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ചിത്രം വ്യാപകമായി പ്രചരിച്ചതോടെ ഇത് സത്യമാണോ, ആണെങ്കിൽ എവിടെയാണ് എന്നുള്ള സംശയവും പലർക്കുമുണ്ടായി.

എറണാകുളം ജില്ലയിലെ മലയാറ്റൂരിലാണ് ഈ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത്. മലയാറ്റൂർ-നീലേശ്വരം ഗ്രാമപഞ്ചായതിന്റെ സ്ഥലത്താണ് മലയാറ്റൂരിലെ 'ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രം' സ്ഥിതി ചെയ്യുന്നതെങ്കിലും തദ്ദേശ സ്ഥാപനത്തിന്റെ ഒരു പൈസ പോലും നിർമാണത്തിന് ഉപയോഗിച്ചിട്ടില്ല. സംഭവനകളിലൂടെയാണ് തുക സമാഹരിച്ചത്. കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഒരു വശത്ത് സംഭാവന ചെയ്തവരുടെ ലിസ്റ്റ് കാണാം.

സ്വതന്ത്രനായ വാർഡ് മെമ്പർ സേവ്യർ വടക്കുംഞ്ചേരിയുടെ നേതൃത്വത്തിലാണ് ജനകീയ സംരംഭം പൂർത്തിയാക്കിയത്. സംഭാവന നൽകിയവരെല്ലാം തന്റെ വാർഡിൽ നിന്നുള്ളവരാണെന്ന് അദ്ദേഹം പറയുന്നു. കുറഞ്ഞത് എട്ട് മുതിർന്നവർക്കുള്ള വിശാലമായ ഇരിപ്പിടം, മൊബൈൽ ചാർജിംഗ് പോയിന്റ്, കുടിവെള്ള സൗകര്യം, ചുറ്റും വേലി, കാലാവധി കഴിയാത്ത മരുന്ന് ശേഖരിക്കാനുള്ള ഒരു പെട്ടി തുടങ്ങിയവയെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ജനപ്രതിനിധികൾക്ക് ഇതിൽ നിന്ന് പഠിക്കാൻ ഏറെയുണ്ടെന്നാണ് നെറ്റിസൻസ് പറയുന്നത്.

Keywords: News, Kerala, Ernakulam, Viral, Social Media,   That viral bus waiting shed is here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia