ജാതിമത ചിന്തകൾക്ക് അധീതമായി അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കണമെന്ന്; മന്ത്രി കെ രാധാകൃഷ്ണൻ
Aug 17, 2021, 21:14 IST
തൃശൂർ: (www.kvartha.com 17.08.2021) കാർഷിക, പരമ്പരാഗത, ചെറുകിട വ്യവസായ മേഖലകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ജില്ലാതല രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനകീയാസൂത്രണ പ്രസ്ഥാനത്തിൻ്റെ നേട്ടങ്ങൾ, പോരായ്മകൾ എന്നിവ ചർച ചെയ്യാൻ ഈ അവസരം ഉപയോഗിക്കണമെന്ന് മന്ത്രി നിർദേശിച്ചു. പാവപ്പെട്ടവന്റെ ജീവിതത്തിൽ മാറ്റം വരുത്താൻ ഈ പദ്ധതികൾക്ക് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തുകൾ അവർക്ക് യോജിക്കുന്ന ഫൻഡുകൾ ശരിയായി വിനിയോഗിക്കണം. ഓരോ പ്രദേശത്തിനും അനുയോജ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കണം. കാലതാമസമില്ലാതെ ജനങ്ങൾക്ക് ആവശ്യങ്ങൾ നിറവേറ്റാൻ കഴിയണം. കക്ഷിരാഷ്ട്രീയ ജാതിമത ചിന്തകൾക്ക് അധീതമായി അർഹതപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ ലഭിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ മുൻ പ്രസിഡൻ്റുമാരെ ആദരിച്ചു. 25 വർഷത്തെ ജില്ലാ വികസന രേഖ അവതരണം ജില്ലാ പ്ലാനിങ് ഓഫീസർ എൻ കെ ശ്രീലത നിർവഹിച്ചു. സെക്രടറി കെ ജി തിലകൻ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Keywords: News, Thrissur, Kerala, State, Minister, Top-Headlines, Minister K Radhakrishnan, That those who are eligible should receive benefits; Minister K Radhakrishnan.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.