മെഹര്‍ തരാറില്‍ കുടുങ്ങി ശശി തരൂര്‍; തിരുവനന്തപുരം സീറ്റ് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ്

 


തിരുവനന്തപുരം: പാക് മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായി ബന്ധപ്പെടുത്തി കേന്ദ്ര മന്ത്രി ശശി തരൂരിനെതിരെ ഭാര്യ സുനന്ദ പുഷ്‌കര്‍ ഉയര്‍ത്തിയവിവാദം തരൂരിന്റെ ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വത്തെ ബാധിക്കുമെന്നു സൂചന. വിവാദം കത്തിയാല്‍ തരൂരിനെ രണ്ടാമതും മന്ത്രിസ്ഥാനത്തു നിന്നു നീക്കുമോ എന്ന് വ്യക്തമായിട്ടില്ല.

എന്നാല്‍ നിര്‍ണായക ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റ് നിലനിര്‍ത്താന്‍ തരൂരിന്റെ പ്രതിഛായാ നഷ്ടം സഹായിക്കില്ലെന്ന നിലപാടിലേക്കു നീങ്ങുകയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം. ഇക്കാര്യം എ.കെ. ആന്റണി മുഖേന ഹൈക്കമാന്‍ഡിനെ അറിയിക്കും. തരാര്‍-തരൂര്‍ വിവാദം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇടപെടുന്ന തരത്തില്‍ സംസ്ഥാന കോണ്‍ഗ്രസില്‍ തരൂര്‍ വിരുദ്ധ വികാരം ശക്തമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് മല്‍സരിച്ച തരൂരിനു വേണ്ടി പ്രചാരണം സജീവമാക്കാന്‍ പോലും വിസമ്മതിച്ച കെപിസിസിയും ഡിസിസിയും ഹൈക്കമാന്‍ഡ് താക്കീതു ചെയ്തപ്പോഴാണ് ഉണര്‍ന്നത്.

മെഹര്‍ തരാറില്‍ കുടുങ്ങി ശശി തരൂര്‍; തിരുവനന്തപുരം സീറ്റ് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ്
Mehar Tarar
കേന്ദ്ര മന്ത്രി വയലാര്‍ രവിക്കു തിരുവനന്തപുരം മണ്ഡലത്തിന്റെ പ്രത്യേക ചുമതല നല്‍കിയാണ് അന്ന് തരൂരിനെ ഹൈക്കമാന്‍ഡ് വിജയിപ്പിച്ചത്. ഐപിഎല്‍ വിവാദത്തില്‍ കുരുങ്ങി മന്ത്രിസ്ഥാനം നഷ്ടപ്പെട്ട തരൂരിനെ മാസങ്ങള്‍ക്കുള്ളില്‍ വീണ്ടും മന്ത്രിയാകാന്‍ സഹായിച്ചതും ഹൈക്കമാന്‍ഡുമായുള്ള ഈ അടുപ്പമാണ്. മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും തരൂര്‍ തന്നെയാണ് തിരുവനന്തപുരത്തു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന വ്യക്തമായ സൂചന നിലനില്‍ക്കെയാണ് പുതിയ വിവാദം. അത് മുതലെടുത്ത് തരൂരിനെ പറപ്പിക്കാന്‍ തന്നെയാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കരുനീക്കുന്നത്.

തരൂരിന് പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറുമായി വിവാഹേതര ബന്ധമുണ്ടെന്നും ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ അപമാനിതയായെന്നും ഒരു ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് സുനന്ദ പുഷ്‌ക്കര്‍ പറഞ്ഞത്. തരൂരില്‍ നിന്ന് വിവാഹമോചനം നേടുമെന്ന് സുനന്ദ പുഷ്‌കര്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും താന്‍ തകര്‍ന്നതായി സുനന്ദ പറയുന്നു. മെഹര്‍ തരാര്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ഏജന്റാണെന്നും സുനന്ദ ആരോപിക്കുന്നുണ്ട്.

ബുധനാഴ്ച തരൂരിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പാക് മാധ്യമപ്രവര്‍ത്തകക്ക് സന്ദേശം പോയിരുന്നു. അതില്‍ ബുധനാഴ്ച ട്വീറ്റ് ചെയ്തത് താനാണെന്നാണ് സുനന്ദ വെളിപ്പെടുത്തുന്നത്. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്നും താന്‍ ആ അക്കൗണ്ട് ഇനി തുടരുന്നില്ല എന്നുമായിരുന്നു തരൂരിന്റെ വിശദീകരണം.
കഴിഞ്ഞദിവസം വൈകിട്ടാണ് തന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നും അക്കൗണ്ട് മരവിപ്പിക്കുകയാണെന്നും ചൂണ്ടിക്കാട്ടി തരൂര്‍ ട്വീറ്റ് ചെയ്തത്.

വൈകുന്നേരം 5.48നായിരുന്നു തരൂര്‍ ഈ പോസ്റ്റിട്ടത്. പാക് മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ ചില അനാവശ്യ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് തരൂര്‍ അക്കൗണ്ട് മരവിപ്പിച്ചത്. എന്നാല്‍ തരൂരിന്റെ അക്കൗണ്ടില്‍ കയറി ഈ ട്വീറ്റുകള്‍ ഇട്ടത് താനാണെന്നാണ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ സുനന്ദ വ്യക്തമാക്കുന്നത്.
മെഹര്‍ തരാറില്‍ കുടുങ്ങി ശശി തരൂര്‍; തിരുവനന്തപുരം സീറ്റ് തിരിച്ചെടുക്കാന്‍ കോണ്‍ഗ്രസ്

ലാഹോറിലെ ഡെയ്‌ലി ടൈംസ് ദിനപത്രത്തില്‍ എഡിറ്റോറിയല്‍ പേജിന്റെ ചുമതലയുള്ള സീനിയര്‍ എഡിറ്ററായിരുന്നു മെഹര്‍. തനിക്ക് തരൂരുമായി അവിഹിത ബന്ധമൊന്നും ഇല്ലെന്നും താന്‍ ഐഎസ്‌ഐ ഏജന്റാണെന്ന് പറയുന്നത് സുനന്ദയുടെ ഇപ്പോഴത്തെ മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്നുമാണ് മെഹര്‍ ട്വിറ്ററിലൂടെത്തന്നെ പ്രതികരിച്ചത്.

താന്‍ അമ്മയും ഭാര്യയുമാണെന്നും ഈ വിഷയവുമായി ബന്ധപ്പെട്ടു തനിക്കൊന്നും മറച്ചുവയ്ക്കാനോ എന്നാല്‍ കൂടുതല്‍ വിശദീകരിക്കാനോ ഇല്ലെന്നും ട്വിറ്ററിലെ സുഹൃത്തുക്കളോട് അവര്‍ പറഞ്ഞു. താന്‍ ഒരു അമ്മയാണ് എന്ന് ട്വിറ്റര്‍ പ്രൊഫൈലില്‍ തന്നെ മെഹര്‍ വെളിപ്പെടുത്തുന്നുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര മന്ത്രി പാക് വനിതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ കുരുങ്ങിയത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അതീവ ഗൗരവത്തോടെയാണു കാണുന്നത്. ഈ സാഹചര്യം പരമാവധി വിനിയോഗിച്ച് തരൂരിന് സീറ്റ് കൊടുക്കുന്നത് തടയാനാണ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Keywords:  Mehar Tarar, Shashi Taroor, Congress, Kerala, Twitter, Media Worker, Sunanda Pushkar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia