സൗദിയിലേക്ക് കടന്ന തന്ത്രികേസ് പ്രതിയെ പുറത്തിറക്കിയത് വ്യാജ ജാമ്യക്കാര്‍
Jul 31, 2012, 15:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
![]() |
|
ചൊവ്വാഴ്ച കോടതിയിലേക്ക് ഹാജരാക്കിയ ശേഷം
ശോഭാ ജോണിനെ തിരിച്ച് ജയിലിലേക്ക് കൊണ്ടുപോകുന്നു.
|
കൊച്ചി: ശബരിമല തന്ത്രിപെണ്വാണിഭക്കേസില് വിധിപറയുന്നതിന് മുമ്പ് സൗദിയിലേക്ക് ഒളിവില്കടന്ന പ്രതിയെ നേരത്തെ പുറത്തിറക്കിയത് വ്യാജ ജാമ്യക്കാരാണെന്ന് സൂചന. ഈ വ്യാജന്മാരുടെ പൊടിപോലും കണ്ടെത്താന്‍ പോലീസിനാവില്ലെന്ന് ഉറപ്പാണ്.
ചൊവ്വാഴ്ച തന്ത്രിക്കേസില്‍ വിധിപറയാനിരുന്നതാണ്. എന്നാല്‍ കേസിലെ ആറാംപ്രതിയായ കാസര്‍കോട് മധൂര്‍ പുളിക്കൂര്‍ പള്ളം സ്വദേശി അബ്ദുല്‍ സഹദ് കേസില്‍ ഹാജരായിരുന്നില്ല. മുഴുവന്‍ പ്രതികളും ഹാജരായില്ലെങ്കില്‍ കേസില്‍ വിധിപറയാനാവില്ലെന്ന് ചൂണ്ടിക്കാണിച്ച് അസി. സെഷന്‍സ് ജഡ്ജ് പി.ഇ. ഹരിഗോവിന്ദന് വിധിപ്രസ്താവം ആഗസ്റ്റ് ഏഴിലേക്ക് മാറ്റിവെക്കുകയായിരുന്നു. സഹദിനെ ആഗസ്റ്റ് ഏഴിനകം കണ്ടെത്താനായില്ലെങ്കില്‍ പ്രതിയുടെ ജാമ്യക്കാരെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് ജഡ്ജി ഉത്തരവിട്ടിട്ടുണ്ട്.
അബ്ദുല്‍ സഹദ് ഞായറാഴ്ച സൗദിഅറേബ്യയിലേക്ക് കടന്നതായാണ് അയാളുടെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. സൗദിയില്‍ എത്തിയതായി യുവാവ് ഇവരെ അറിയിച്ചിട്ടുണ്ട്. സൗദിയില്‍ നിന്ന് സഹദിനെ എത്തിക്കുന്നത് പോലീസിനെ സംബന്ധിച്ച് അത്യന്തം ശ്രമകരമായ ജോലിയാണ്. അതേസമയം ജാമ്യക്കാരായ വ്യാജന്മാരെ കണ്ടെത്തുന്നതിനും പോലീസിന് കുറച്ച് വിയര്‍ക്കേണ്ടിവരും. വ്യാജരേഖകളും മറ്റും ഹാജരാക്കി കോടതിയെ കബളിപ്പിച്ചാണ് സഹദ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയത്. ഈ വ്യാജന്മാര് എറണാകുളം സ്വദേശികളാണെന്നും സൂചനയുണ്ട്.
Related News:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

