ശ­ബ­രിമല ത­ന്ത്രി കേ­സ്: ശിക്ഷ ബു­ധ­നാഴ്­ച ഉ­ച്ച­യ്­ക്ക് 2.30ന് പ്ര­ഖാ­പിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശ­ബ­രിമല ത­ന്ത്രി കേ­സ്: ശിക്ഷ ബു­ധ­നാഴ്­ച ഉ­ച്ച­യ്­ക്ക് 2.30ന് പ്ര­ഖാ­പിക്കും
എ­റ­ണാ­കുളം: ശ­ബ­രി­മ­ല മുന്‍­തന്ത്രി ക­ണ്ഠര­ര് മോ­ഹ­നര­രെ ഭീ­ഷ­ണി­പ്പെ­ടു­ത്തി പ­ണം­തട്ടി­യ കേ­സില്‍ പെണ്‍­വാ­ണി­ഭ­റാ­ണി ശോഭാ­ജോണ്‍ അട­ക്കം ഒമ്പ­ത് പ്ര­തി­കള്‍­ക്കു­ള്ള ശി­ക്ഷ ബു­ധ­നാഴ്­ച ഉ­ച്ച­യ്­ക്ക് 2.30ന് പ്ര­ഖ്യാ­പ­ബി­ക്കും. കേ­സി­ലെ പ്ര­തി­കള്‍ കു­റ്റ­ക്കാ­രാ­ണെ­ന്ന് ചൊ­വ്വാഴ്­ച എ­റ­ണാ­കു­ളം അ­ഡീ­ഷ­ണല്‍ ജില്ലാ ജ­ഡ്­ജി ഇ.സി. ഹരി­ഗോ­വി­ന്ദന്‍ ക­ണ്ടെ­ത്തി­യി­രു­ന്നു.

കു­റ്റ­ക്കാ­രാ­യി ക­ണ്ടെ­ത്തി­യ പ്രതിക­ളെ ജാമ്യം റ­ദ്ദാ­ക്കി കോട­തി ജ­യി­ലി­ല­യ­ച്ചി­രുന്നു. ചൊ­വ്വാ­ഴ്­ച രാ­വിലെ എ­റ­ണാ­കു­ളം ജില്ലാ ജ­യി­ലില്‍ നി­ന്ന് ക­നത്ത പോ­ലീ­സ് ബ­ന്ത­വ­സോ­ടെ കോ­ട­തി­യില്‍ ഹാ­ജ­രാക്കി. കോ­ട­തി­ചേര്‍­ന്ന ഉ­ടന്‍ പ്ര­തികളെ ജ­ഡ്­ജി­ക്ക് മു­ന്നി­ലെ­ത്തിച്ചു. തു­ടര്‍­ന്നാ­ണ് ശി­ക്ഷാ­വി­ധി ഉ­ച്ച­യ്ക്ക് 2.30ലേ­ക്ക് മാ­റ്റി­വെ­ച്ച­താ­യി കോട­തി അ­റി­യി­ച്ചത്.

ശോഭാ ജോണ്‍, കേപ് അനി, ബെച്ചു റഹ്മാന്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, കവര്‍ച്ചക്കായുള്ള ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കുന്നതിന് ഗൂഢാലോചന നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. ആറുമുതല്‍ ഒമ്പതുവരെ പ്രതികള്‍ കവര്‍ച്ച, ദഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതായി കോ­ട­തി­ക­ണ്ടെത്തി.

10,11 പ്രതികള്‍ക്കെതിരെ മോഷണ വസ്തു കൈവശപ്പെടുത്തിയെന്ന കുറ്റമാണ് കണ്ടെത്തിയത്. വിധിപ്പകര്‍പ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ വാ­യി­ക്കാന്‍ ഒന്നര മണിക്കൂറി­ലേ­റെ എ­ടുത്തു. ഒളിവില്‍ പോയ ആറാം പ്ര­തി അ­ബ്ദുല്‍ സഹദിനെയും കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇനിയും കണ്ടെത്താനാവാത്തതിനാല്‍ ഇയാളുടെ ശി­ക്ഷ ബു­ധ­നാഴ്ച പ്രഖ്യാപിക്കില്ല. പ്രതിയെ കണ്ടെ­ത്തുന്നത് അസാധ്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സ­ഹ­ദി­ന് ജാമ്യം നി­ന്നവ­രെ അ­റ­സ്­റ്റ് ചെ­യ്­ത് ഹാ­ജ­രാ­ക്കാനും കോട­തി ആ­വ­ശ്യ­പ്പെട്ടു.

കേസിന്റെ തുടക്കം മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന തന്ത്രിക്ക് കോടതി ക്‌ളീന്‍ചിറ്റ് നല്‍കി. കേസിലെ ഒന്നാം സാക്ഷിയായ തന്ത്രി പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അനാശാസ്യത്തിനാണ് പോയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാ­ക്കി.

2006 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പാലാരിവട്ടത്ത് പുതുതായി വാങ്ങിയ വീട് നോക്കി നടത്തുന്നതിന് തന്ത്രി ഒരാളെ അന്വേഷിച്ചിരുന്നു. രണ്ടാം സാക്ഷിയായ ശാന്ത തന്റെ തറവാടിന്റെ അടുത്തുള്ള ജയപ്രകാശിനെ ഇതിന് ചുമതലപ്പെടുത്താമെന്ന് തന്ത്രിയെ അറിയിച്ചു. ഇതനുസരിച്ച് ജയപ്രകാശിനെ കൂട്ടിക്കൊണ്ടുപോകാന്‍ കടവന്ത്ര ലിങ്ക് ലക്ഷ്മണ ഫ്‌ളാറ്റില്‍ തന്ത്രി എത്തിയതാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്.

മൂന്നുതവണ തന്ത്രി ഫ്‌ളാറ്റില്‍ എത്തിയിരുന്നതായി സാക്ഷിമൊഴികളുണ്ട്. തന്ത്രിയെ കുടുക്കാന്‍ ശോഭാ ജോണ്‍, കേപ് അനി, ബെച്ചുറഹ്മാന്‍ എന്നിവരുമായി ഗൂഢാലോചന നടത്തി തന്ത്രിയെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് കത്തിയും കളിത്തോക്കും കാട്ടി ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 20,000 ത്തോളം രൂപയും 27 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു. ശേഷം ശാന്തക്കൊപ്പം നിര്‍ത്തി ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി നഗ്‌ന ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി. 30 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ പത്രങ്ങളിലും ഇന്റര്‍നെറ്റിലും പ്രചരിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തല്‍.

എ­റ­ണാ­കുളം സെന്‍ട്രല്‍ സി.ഐയായിരുന്ന ജി.വേണുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന്‍ 51 സാക്ഷികളെ വിസ്തരിച്ചത്. 65 തൊണ്ടിമുതലുകളും 122 രേഖകളും കോടതി പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ പി.ജി.മനു ഹാജരായി.

Keywords:  Sabarimala Thanthri case, Shobha John, Bechu Rahman, Ernakulam, Kerala, Court
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia