ശബരിമല തന്ത്രി കേസ്: ശിക്ഷ ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് പ്രഖാപിക്കും
Aug 8, 2012, 08:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എറണാകുളം: ശബരിമല മുന്‍തന്ത്രി കണ്ഠരര് മോഹനരരെ ഭീഷണിപ്പെടുത്തി പണംതട്ടിയ കേസില്‍ പെണ്വാണിഭറാണി ശോഭാജോണ്‍ അടക്കം ഒമ്പത് പ്രതികള്‍ക്കുള്ള ശിക്ഷ ബുധനാഴ്ച ഉച്ചയ്ക്ക് 2.30ന് പ്രഖ്യാപബിക്കും. കേസിലെ പ്രതികള്‍ കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജി ഇ.സി. ഹരിഗോവിന്ദന് കണ്ടെത്തിയിരുന്നു.
കുറ്റക്കാരായി കണ്ടെത്തിയ പ്രതികളെ ജാമ്യം റദ്ദാക്കി കോടതി ജയിലിലയച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ എറണാകുളം ജില്ലാ ജയിലില്‍ നിന്ന് കനത്ത പോലീസ് ബന്തവസോടെ കോടതിയില്‍ ഹാജരാക്കി. കോടതിചേര്ന്ന ഉടന്‍ പ്രതികളെ ജഡ്ജിക്ക് മുന്നിലെത്തിച്ചു. തുടര്‍ന്നാണ് ശിക്ഷാവിധി ഉച്ചയ്ക്ക് 2.30ലേക്ക് മാറ്റിവെച്ചതായി കോടതി അറിയിച്ചത്.
ശോഭാ ജോണ്‍, കേപ് അനി, ബെച്ചു റഹ്മാന്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, കവര്‍ച്ചക്കായുള്ള ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കുന്നതിന് ഗൂഢാലോചന നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. ആറുമുതല്‍ ഒമ്പതുവരെ പ്രതികള്‍ കവര്‍ച്ച, ദഹോപദ്രവമേല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടതായി കോടതികണ്ടെത്തി.
10,11 പ്രതികള്‍ക്കെതിരെ മോഷണ വസ്തു കൈവശപ്പെടുത്തിയെന്ന കുറ്റമാണ് കണ്ടെത്തിയത്. വിധിപ്പകര്‍പ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാന്‍ ഒന്നര മണിക്കൂറിലേറെ എടുത്തു. ഒളിവില്‍ പോയ ആറാം പ്രതി അബ്ദുല്‍ സഹദിനെയും കുറ്റക്കാരനായി കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇനിയും കണ്ടെത്താനാവാത്തതിനാല്‍ ഇയാളുടെ ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കില്ല. പ്രതിയെ കണ്ടെത്തുന്നത് അസാധ്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. സഹദിന് ജാമ്യം നിന്നവരെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
കേസിന്റെ തുടക്കം മുതല്‍ സംശയത്തിന്റെ നിഴലിലായിരുന്ന തന്ത്രിക്ക് കോടതി ക്‌ളീന്‍ചിറ്റ് നല്‍കി. കേസിലെ ഒന്നാം സാക്ഷിയായ തന്ത്രി പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അനാശാസ്യത്തിനാണ് പോയതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വ്യക്തമാക്കി.
2006 ജൂലൈ 23 നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. പാലാരിവട്ടത്ത് പുതുതായി വാങ്ങിയ വീട് നോക്കി നടത്തുന്നതിന് തന്ത്രി ഒരാളെ അന്വേഷിച്ചിരുന്നു. രണ്ടാം സാക്ഷിയായ ശാന്ത തന്റെ തറവാടിന്റെ അടുത്തുള്ള ജയപ്രകാശിനെ ഇതിന് ചുമതലപ്പെടുത്താമെന്ന് തന്ത്രിയെ അറിയിച്ചു. ഇതനുസരിച്ച് ജയപ്രകാശിനെ കൂട്ടിക്കൊണ്ടുപോകാന്‍ കടവന്ത്ര ലിങ്ക് ലക്ഷ്മണ ഫ്‌ളാറ്റില്‍ തന്ത്രി എത്തിയതാണെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
മൂന്നുതവണ തന്ത്രി ഫ്‌ളാറ്റില്‍ എത്തിയിരുന്നതായി സാക്ഷിമൊഴികളുണ്ട്. തന്ത്രിയെ കുടുക്കാന്‍ ശോഭാ ജോണ്‍, കേപ് അനി, ബെച്ചുറഹ്മാന്‍ എന്നിവരുമായി ഗൂഢാലോചന നടത്തി തന്ത്രിയെ തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് കത്തിയും കളിത്തോക്കും കാട്ടി ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 20,000 ത്തോളം രൂപയും 27 പവന്‍ സ്വര്‍ണവും തട്ടിയെടുത്തു. ശേഷം ശാന്തക്കൊപ്പം നിര്‍ത്തി ബലപ്രയോഗത്തിലൂടെ വിവസ്ത്രനാക്കി നഗ്‌ന ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി. 30 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഈ ചിത്രങ്ങള്‍ പത്രങ്ങളിലും ഇന്റര്‍നെറ്റിലും പ്രചരിക്കുമെന്നായിരുന്നു ഭീഷണിപ്പെടുത്തല്‍.
എറണാകുളം സെന്‍ട്രല്‍ സി.ഐയായിരുന്ന ജി.വേണുവാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷന്‍ 51 സാക്ഷികളെ വിസ്തരിച്ചത്. 65 തൊണ്ടിമുതലുകളും 122 രേഖകളും കോടതി പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനല്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ പി.ജി.മനു ഹാജരായി.

Keywords: Sabarimala Thanthri case, Shobha John, Bechu Rahman, Ernakulam, Kerala, Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.