താനൂരിലെ സംഘര്‍ഷം: മോദി അധികാരമേറ്റതിന്റെ ആഹ്ലാദത്തില്‍ നടത്തിയ പ്രകടനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ 4 പേര് അറസ്റ്റില്‍
May 31, 2019, 23:18 IST
താനൂര്‍: (www.kvartha.com 31.05.2019) കേന്ദ്രത്തില്‍ രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ ആഹ്ലാദത്തില്‍ താനൂരില്‍ ബിജെപി നടത്തിയ പ്രകടനത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാല് പേര് അറസ്റ്റിലായി. ബിജെപി പ്രവര്‍ത്തകരായ പനങ്ങാട്ടൂര്‍ മാങ്ങാകുണ്ടില് സുരേശന് (42), കുന്നുംപുറം കുന്നേക്കാട്ട് പ്രേം കിഷോര്‍ (35), എസ്ഡിപിഐ പ്രവര്‍ത്തകരായ പനങ്ങാട്ടൂര്‍ സ്വദേശി നടുവില്‍ നാലകത്ത് മൂസാന്‍ (60), കാരാട് എടോളിപറമ്പില് മുനീര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.
താനൂര്‍ സിഐ എ എം സിദ്ദീഖ്, എസ്ഐ സുമേഷ് സുധാകര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിക്കല്‍, വാഹനം തകര്‍ക്കല്‍, സംഘര്‍ഷം സൃഷ്ടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
വ്യാഴാഴ്ച രാത്രിയോടെയാണ് ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് താനൂര്‍ റെയില്‍വേ സ്റ്റേഷന് റോഡില്‍ ബിജെപി - എസ്ഡിപിഐ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും എസ്ഡിപിഐ പ്രവര്‍ത്തകനും പരിക്കേറ്റിരുന്നു. താനൂര്‍ സിഐ എ എം സിദ്ദീഖിനും ആര് ആര് ക്യാമ്പിലെ ജിജോയ്, ബിനോയ് എന്നീ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു.
< !- START disable copy paste -->

Keywords: Kerala, News, Clash, Narendra Modi, Prime Minister, Youth, Arrested, Police, Case, BJP, Thanoor clash, 4 arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.