K Rajan | വേളാങ്കണ്ണി തീര്‍ഥാടക ബസ് മറിഞ്ഞുണ്ടായ അപകടം; തഞ്ചാവൂര്‍ കലക്ടറുമായി സംസാരിച്ചു, സ്ഥിരീകരിച്ചത് 2 മരണമെന്ന് മന്ത്രി കെ രാജന്
Apr 2, 2023, 11:37 IST
തൃശൂര്‍: (www.kvartha.com) തീര്‍ഥാടക സംഘത്തിന്റെ ബസ് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ സ്ഥിരീകരിച്ചത് രണ്ടുമരണം എന്ന് മന്ത്രി കെ രാജന്. പരുക്കേറ്റ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. തഞ്ചാവൂര്‍ കലക്ടറുമായി സംസാരിച്ചു. കലക്ടര്‍ ഉള്‍പെടെയുള്ള സംഘം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പരുക്കേറ്റവരെ തഞ്ചാവൂര്‍ മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മെഡികല്‍ കോളജിലെ വിദഗ്ധരുമായി ആശയവിനിമയം നടത്തി. ഒല്ലൂര്‍ സ്വദേശികളായ ലില്ലി (63), റിയാന്‍ (9) എന്നിവരാണ് മരിച്ചത്.
അതേസമയം, അപകടത്തില്‍ അപകടത്തില്‍ നെല്ലിക്കുന്ന് സ്വദേശികളായ മൂന്നുപേരാണ് മരിച്ചതെന്നും 55 വയസുള്ള ഒരു സ്ത്രീയും, ഒന്‍പത് വയസുള്ള ഒരു കുട്ടിയും മറ്റൊരു സ്ത്രീയുമാണ് മരിച്ചതെന്ന റിപോര്‍ടും ആദ്യം പുറത്തുവന്നിരുന്നു.
ഒല്ലൂരില്‍ നിന്നും വേളാങ്കണ്ണി തീര്‍ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. പുലര്‍ചെ നാലരയോടെയാണ് അപകടം നടന്നതെന്നാണ് വിവരം. തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. തമിഴ്നാട്ടിലെ മന്നാര്‍കുടിയില്‍ വളവ് തിരിയുന്നതിനിടെ ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ 40 പേര്‍ക്ക് പരുക്കേറ്റു. ആകെ 47 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
Keywords: News, Kerala, State, Thrissur, Accident, Accidental Death, Minister, Pilgrimage, Thanjavur accident: Two deaths confirmed, says Minister K Rajan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.